---
title: "ഫുജൈറയിൽ ട്രക്കു മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു"
english_title: "Two people died in the accident where the truck collided with two other vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115451/two-people-died-in-the-accident-where-the-truck-collided-with-two-other-vehicles"
published_at: "2023-05-17T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465078c6cb09_ACCIDENT.jpg"
keywords: []
---

# ഫുജൈറയിൽ ട്രക്കു മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു

> **Lead Summary:** **ഫുജൈറ : ** ഫുജൈറയിൽ ട്രക്കു മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. സ്വദേശികളായ 44 കാരിയും 17കാരനുമാണ് മരിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്.

## Article Content

**ഫുജൈറ : ** ഫുജൈറയിൽ ട്രക്കു മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. സ്വദേശികളായ 44 കാരിയും 17കാരനുമാണ് മരിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്.

യബ്‌സ ബൈപാസ് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗമാണ് അപകട കാരണമെന്ന് ഫുജൈറ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.

ട്രക്ക് അനുവദിച്ചതിലും കൂടുതൽ ചരക്ക് കയറ്റി അമിത വേഗത്തിൽ ഓടിക്കുകയും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തു.

അറബ് പൗരനായിരുന്നു ട്രക്ക് ഡ്രൈവർ. ഫുജൈറ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ കെടുത്തുകയും വാഹനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115451/two-people-died-in-the-accident-where-the-truck-collided-with-two-other-vehicles)