---
title: "സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക് "
english_title: "Girl seriously injured after falling from second floor of school"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115453/girl-seriously-injured-after-falling-from-second-floor-of-school"
published_at: "2023-05-17T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646508977bbd3_SCHOOL.jpg"
keywords: []
---

# സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **ദമാം : **കിഴക്കൻ പ്രവിശ്യയിലെ ഖരിയത്ത് അൽ ഉല്യയിൽ സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

## Article Content

**ദമാം : **കിഴക്കൻ പ്രവിശ്യയിലെ ഖരിയത്ത് അൽ ഉല്യയിൽ സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

സ്‌കൂളിന്റെ മുറ്റത്ത് അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിൽ മകളെ കണ്ടെത്തിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. എലിമെന്ററി സ്‌കൂളിലെ മറ്റെല്ലാ കുട്ടികളും സ്‌കൂൾ പരിസരം വിട്ടുപോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർഥിനിയായ കുട്ടിയെ ആദ്യം അൽ ഉല്യ ജനറൽ ആശുപത്രിയിലേക്കും പിന്നീട് നൈരിയ ജനറൽ ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽബാഹെസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115453/girl-seriously-injured-after-falling-from-second-floor-of-school)