---
title: "റിയാദിൽ ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന വടംവലി മത്സരം വെള്ളിയാഴ്ച"
english_title: "The tug-of-war competition will be held in Riyadh on Friday, where the teams of the GCC countries will line up"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115496/the-tug-of-war-competition-will-be-held-in-riyadh-on-friday-where-the-teams-of-the-gcc-countries-will-line-up"
published_at: "2023-05-18T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64659c8da3019_vadam_vali_riad.jpg"
keywords: []
---

# റിയാദിൽ ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന വടംവലി മത്സരം വെള്ളിയാഴ്ച

> **Lead Summary:** **റിയാദ് **: കേളി സാംസ്‌കാരിക വേദി ‘വസന്തം 2023’ന്റെ സമാപനത്തിന്റെ ഭാഗമായി ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന അറേബ്യന്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നു. റിയാദ് വില്ലാസ് മുഖ്യ പ്രായോജകരായ മത്സരം മെയ് 19ന് അല്‍ഹയ്ര് അല്‍ ഒവൈദ ഫാം ഹൗസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

## Article Content

**റിയാദ് **: കേളി സാംസ്‌കാരിക വേദി ‘വസന്തം 2023’ന്റെ സമാപനത്തിന്റെ ഭാഗമായി ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന അറേബ്യന്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നു. റിയാദ് വില്ലാസ് മുഖ്യ പ്രായോജകരായ മത്സരം മെയ് 19ന് അല്‍ഹയ്ര് അല്‍ ഒവൈദ ഫാം ഹൗസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുളളവരും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിയാദ് ഇന്ത്യന്‍ വടംവലി അസോസിയേഷന്റെ (റിവ) റഫറി പാനല്‍ മത്സരം നിയന്ത്രിക്കും. സ്‌പോര്‍ട്ടിംഗ് എഫ്‌സി റിയാദ്, ടീം റിബെല്‍സ് റിയാദ്, കേളി മലാസ് ഏരിയ ടീം, മോഡേണ്‍ കനിവ് റിയാദ്, ഡെക്കാന്‍ കെ.എസ്.വി റിയാദ്, ദുബൈ കടപ്പുറം തകസുസ്സി റിയാദ്, ആഹാ സെവന്‍സ് കല്ലൂസ് ദമ്മാം, ആഹാ കുവൈത്ത് ബ്രദര്‍ കുവൈത്ത്, സാക് ഖത്തര്‍, ടീം യു.എ. ഇ എന്നീ ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു.

രജിസ്‌ട്രേഷന്‍ മെയ് 17ന് വൈീട്ട 3 വരെ തുടരും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സുരേഷ് കണ്ണപുരം (+966 50 287 8719), ഷറഫ് പന്നിക്കോട് (+966 50 293 1006), ഹസ്സന്‍ പുന്നയൂര്‍ (+966 50 526 4025) എന്നിവരെ ബന്ധപ്പെണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115496/the-tug-of-war-competition-will-be-held-in-riyadh-on-friday-where-the-teams-of-the-gcc-countries-will-line-up)