---
title: "ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ആ​ഴ്ച​ക​ൾ മാ​ത്രം; ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി "
english_title: "The National Assembly elections are just weeks away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115554/the-national-assembly-elections-are-just-weeks-away"
published_at: "2023-05-18T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465cd3020bf5_assemblielectionkuwait.jpg"
keywords: []
---

# ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ആ​ഴ്ച​ക​ൾ മാ​ത്രം; ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ആ​ഴ്ച​ക​ൾ മാ​ത്രം. പോ​ളി​ങ് ദി​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വ​കു​പ്പ്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ആ​ഴ്ച​ക​ൾ മാ​ത്രം. പോ​ളി​ങ് ദി​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വ​കു​പ്പ്.

സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ഇ​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സു​ക​ളും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി 80 വേ​ദി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യ​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

22 അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റും മു​നി​സി​പ്പാ​ലി​റ്റി വ​ക്താ​വു​മാ​യ മു​ഹ​മ്മ​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​രെ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115554/the-national-assembly-elections-are-just-weeks-away)