---
title: "എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി"
english_title: "ernakulam native passed away in oman "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115584/ernakulam-native-passed-away-in-oman"
published_at: "2023-05-18T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465ef90cc28d_death_omamn.jpg"
keywords: []
---

# എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി

> **Lead Summary:** **മസ്കത്ത്:** എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി. കോതമംഗലം, വടാട്ടുപ്പാറയിലെ തലികപറമ്പിൽ വീട്ടിൽ ജോർലി ആണ്​ മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

## Article Content

**മസ്കത്ത്:** എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി. കോതമംഗലം, വടാട്ടുപ്പാറയിലെ തലികപറമ്പിൽ വീട്ടിൽ ജോർലി ആണ്​ മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

പിതാവ്​: വർഗീസ്. മാതാവ്: ആലെകുട്ടി. ഭാര്യ: ഷീജ.പത്ത് വർഷത്തോളമായി മസ്കത്ത് ഗാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്​തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115584/ernakulam-native-passed-away-in-oman)