---
title: "കണ്ണൂർ സ്വദേശി മനാമയിൽ നിര്യാതനായി"
english_title: "A native of Kannur passed away in Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115642/a-native-of-kannur-passed-away-in-manama"
published_at: "2023-05-18T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646634c15d358_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശി മനാമയിൽ നിര്യാതനായി

> **Lead Summary:** **മനാമ: **കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.

## Article Content

**മനാമ: **കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി.

അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്.

മനാമ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ മൂന്നുവർഷമായി ടെയ്‍ലറായി ജോലി നോക്കുകയായിരുന്നു.

ബുധനാഴ്ച അർധരാത്രിയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115642/a-native-of-kannur-passed-away-in-manama)