---
title: "32ാമത് അറബ് ലീഗ് ഉച്ചകോടി; ജിദ്ദയിൽ റോഡുകളിൽ ഗതാഗത നിയന്ത്രണം "
english_title: "32nd Arab League Summit; Traffic control on roads in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115675/32nd-arab-league-summit-traffic-control-on-roads-in-jeddah"
published_at: "2023-05-18T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466528f695b6_arabjiddasummit.jpg"
keywords: []
---

# 32ാമത് അറബ് ലീഗ് ഉച്ചകോടി; ജിദ്ദയിൽ റോഡുകളിൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **ജിദ്ദ: **നാളെ മുതൽ ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് കിങ് അബ്ദുല്‍ അസീസ്, മദീന റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് ജിദ്ദ നഗരസഭയും ട്രാഫിക് വിഭാഗവും അറിയിച്ചു.

## Article Content

**ജിദ്ദ: **നാളെ മുതൽ ജിദ്ദയിൽ നടക്കുന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് കിങ് അബ്ദുല്‍ അസീസ്, മദീന റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് ജിദ്ദ നഗരസഭയും ട്രാഫിക് വിഭാഗവും അറിയിച്ചു.

വ്യാഴാഴ്ച രാത്രി 10 മണിവരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും ഈ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളുണ്ടാവും.

ഈ സമയം ജിദ്ദ ഇന്റർനാഷണൽ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർ ഗതാഗത കുരുക്ക് മനസിലാക്കി യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115675/32nd-arab-league-summit-traffic-control-on-roads-in-jeddah)