പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ സൗദിയില്‍ നിര്യാതനായി

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ സൗദിയില്‍ നിര്യാതനായി
Nov 19, 2021 11:33 AM | By Shalu Priya

റിയാദ് : പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാല്‍ (58)(K U Iqbal ) സൗദിയില്‍(Saudi Arabia നിര്യാതനായി. ഏതാനും ദിവസങ്ങളായി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. പരേതനായ പോസ്റ്റ് മാസ്റ്റര്‍ ഉമര്‍ കുട്ടിയുടെ മകനാണ്. ഭാര്യ-റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ്(ദല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി).

കേരളത്തില്‍ വിവിധ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിരുന്ന ഇഖ്ബാല്‍ ദീര്‍ഘകാലം സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ പ്രവര്‍ത്തിച്ചു.

റിയാദില്‍ ബ്യുറോ ചീഫ് ആയിരുന്നു. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന പ്രശസ്ത സിനിമയുടെ കഥ എഴുതിയത് ഇഖ്ബാല്‍ ആയിരുന്നു. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Prominent journalist KU Iqbal dies in Saudi Arabia

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories