---
title: "സൗദി അറേബ്യയില്‍ മരുഭൂമിയിൽ കാണാതായ ആൾ മരിച്ച നിലയിൽ"
english_title: "Missing man found dead in desert in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115851/missing-man-found-dead-in-desert-in-saudi-arabia"
published_at: "2023-05-19T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64678ed540314_marubhoomi.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മരുഭൂമിയിൽ കാണാതായ ആൾ മരിച്ച നിലയിൽ

> **Lead Summary:** **റിയാദ്: ( **[gcc.truevisionnews.com] സൗദി അറേബ്യയിലെ റുബ്ഉല്‍ഖാലി മരുഭൂമിയിൽ ഉമ്മുഅത്‌ല എന്ന സ്ഥലത്ത് കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍. പിക്കപ്പില്‍ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി വാഹനത്തിന്റെ ടയറുകള്‍ മണലില്‍ ആഴ്ന്ന് സൗദി പൗരന്‍ മരുഭൂമധ്യത്തില്‍ കുടുങ്ങുകയായിരുന്നു.

## Article Content

**റിയാദ്: ( **[gcc.truevisionnews.com] സൗദി അറേബ്യയിലെ റുബ്ഉല്‍ഖാലി മരുഭൂമിയിൽ ഉമ്മുഅത്‌ല എന്ന സ്ഥലത്ത് കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍. പിക്കപ്പില്‍ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി വാഹനത്തിന്റെ ടയറുകള്‍ മണലില്‍ ആഴ്ന്ന് സൗദി പൗരന്‍ മരുഭൂമധ്യത്തില്‍ കുടുങ്ങുകയായിരുന്നു.

ഒടുവിൽ മരുഭൂമികളില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനക്ക് വിവരം ലഭിക്കുകയും. സംഘടനക്കു കീഴിലെ വളണ്ടിയര്‍മാര്‍ നടത്തിയ ഊര്‍ജിതമായ തിരച്ചിലിലൂടെയാണ് വെള്ളവും ഭക്ഷണവും കിട്ടാതെ ദാഹപരവശനായി മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സൗദി പൗരനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115851/missing-man-found-dead-in-desert-in-saudi-arabia)