---
title: "ഇ​ന്ന​ലെ പൊ​ടി​ക്കാ​റ്റ്; ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത"
english_title: "Yesterday's dust storm; Chance of rain today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115894/yesterdays-dust-storm-chance-of-rain-today"
published_at: "2023-05-20T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64682a797ae3c_rain_kuwait.jpg"
keywords: []
---

# ഇ​ന്ന​ലെ പൊ​ടി​ക്കാ​റ്റ്; ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: (**[gcc.truevisionnews.com] രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. കാ​റ്റി​ൽ ഉ​യ​ർ​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴു ദി​വ​സം ത​ങ്ങി​നി​ന്നു. വെ​ള്ളി​യാ​ഴ്ച പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: (**[gcc.truevisionnews.com] രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. കാ​റ്റി​ൽ ഉ​യ​ർ​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴു ദി​വ​സം ത​ങ്ങി​നി​ന്നു. വെ​ള്ളി​യാ​ഴ്ച പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ൽ യാ​ത്ര​ക്കാ​ർ​ക്കും കോ​സ്റ്റ് ഗാ​ർ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ളും മ​റ്റും പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​ടി​മി​ന്ന​ലി​നും മ​ഴ​ക്കും സാ​ധ്യ​ത പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പ​ക​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ അ​ദേ​ൽ അ​ൽ സ​ദൂ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115894/yesterdays-dust-storm-chance-of-rain-today)