---
title: "മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ യാ​ത്ര​യ​യ​പ്പ്"
english_title: "Malayalam Community travel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115974/malayalam-community-travel"
published_at: "2023-05-20T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646884143ef2a_yathrayayapp.jpg"
keywords: []
---

# മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ യാ​ത്ര​യ​യ​പ്പ്

> **Lead Summary:** **യാം​ബു: ( **[gcc.truevisionnews.com] യാം​ബു​വി​ലെ പ്ര​മു​ഖ പെ​ട്രോ​കെ​മി​ക്ക​ൽ ക​മ്പ​നി​യാ​യ ട്രോ​ണോ​ക്സി​ൽ നി​ന്ന് സേ​വ​നം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​സാ​ദ് മാ​ത്തും​കാ​ട്ടി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കു​ന്ന​ത്തൊ​ടി എ​ന്നി​വ​ർ​ക്ക് ക​മ്പ​നി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ല​മാ​യി ട്രോ​ണോ​ക്സി​ൽ സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​രു​വ​രും ജോ​ലി മ​തി​യാ​ക്കി​യാ​ണ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന​ത്.

## Article Content

**യാം​ബു: ( **[gcc.truevisionnews.com] യാം​ബു​വി​ലെ പ്ര​മു​ഖ പെ​ട്രോ​കെ​മി​ക്ക​ൽ ക​മ്പ​നി​യാ​യ ട്രോ​ണോ​ക്സി​ൽ നി​ന്ന് സേ​വ​നം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​സാ​ദ് മാ​ത്തും​കാ​ട്ടി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കു​ന്ന​ത്തൊ​ടി എ​ന്നി​വ​ർ​ക്ക് ക​മ്പ​നി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ല​മാ​യി ട്രോ​ണോ​ക്സി​ൽ സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​രു​വ​രും ജോ​ലി മ​തി​യാ​ക്കി​യാ​ണ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന​ത്.

ട്രോ​ണോ​ക്സ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ലിം കോ​യ​ക്കു​ട്ടി, സു​ബൈ​ർ ഓ​ടു​പാ​റ, നി​യാ​സ് യൂ​സു​ഫ്, സ​ജി ജോ​ൺ, ഷം​സു​ദ്ദീ​ൻ ഹു​സൈ​ൻ, പി.​ജെ ആ​ന്റ​ണി, സോ​ജി ജേ​ക്ക​ബ്, റെ​ലീ​ഷ് രാ​ജ​ൻ, സ​ലാ​ഹു​ദ്ദീ​ൻ ക​രി​ങ്ങ​നാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​സാ​ദി​നും അ​ബ്ദു​ൽ ഹ​മീ​ദി​നു​മു​ള്ള ട്രോ​ണോ​ക്‌​സ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ആ​സാ​ദും അ​ബ്ദു​ൽ ഹ​മീ​ദും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115974/malayalam-community-travel)