---
title: "ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത "
english_title: "Heavy rain is likely in various governorates of Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115975/heavy-rain-is-likely-in-various-governorates-of-oman-today"
published_at: "2023-05-20T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646888aee6a5b_rain.jpg"
keywords: []
---

# ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത 

> **Lead Summary:** **മസ്കത്ത്​: **ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച രാത്രി 10വരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുറൈമി, ദാഹിറ, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, വടക്കൻ-തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.

## Article Content

**മസ്കത്ത്​: **ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച രാത്രി 10വരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ബുറൈമി, ദാഹിറ, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, വടക്കൻ-തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.

ഈ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ 20-45 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വീശാനും സാധ്യതയുണ്ട്​.

പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെയും ബാധിച്ചേക്കും. താഴ്ന്ന സ്ഥലങ്ങൾ, വാദികൾ എന്നിവിടങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.

കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ മുൻനിർത്തി അവരെ ഒരിക്കലും വാദികൾ മുറിച്ച്​ കടക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115975/heavy-rain-is-likely-in-various-governorates-of-oman-today)