---
title: "കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് രേഖ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​ണം-ആ​രോ​ഗ്യ മന്ത്രാലയം"
english_title: "Children's vaccination records should be digitized - Ministry of Health"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116137/childrens-vaccination-records-should-be-digitized-ministry-of-health"
published_at: "2023-05-21T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469a3bc906de_saudi_pic.jpg"
keywords: []
---

# കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് രേഖ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​ണം-ആ​രോ​ഗ്യ മന്ത്രാലയം

> **Lead Summary:** **ജി​ദ്ദ**: കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും എ​ളു​പ്പ​ത്തി​ൽ നേ​ടാ​നും അ​ത് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി. ഇ​ത് രേ​ഖ​പ്പെ​ടു​ത്താ​ൻ ദി​വ​സ​വും രാ​വി​ലെ​യും വൈ​കീ​ട്ടും വാ​ക്സി​നേ​ഷ​ൻ ക്ലി​നി​ക്കു​ക​ളി​ൽ പൗ​ര​ന്മാ​രെ സ്വീ​ക​രി​ക്കും.

## Article Content

**ജി​ദ്ദ**: കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും എ​ളു​പ്പ​ത്തി​ൽ നേ​ടാ​നും അ​ത് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി. ഇ​ത് രേ​ഖ​പ്പെ​ടു​ത്താ​ൻ ദി​വ​സ​വും രാ​വി​ലെ​യും വൈ​കീ​ട്ടും വാ​ക്സി​നേ​ഷ​ൻ ക്ലി​നി​ക്കു​ക​ളി​ൽ പൗ​ര​ന്മാ​രെ സ്വീ​ക​രി​ക്കും.

നാ​ല് ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ അ​വ​രു​ടെ കു​ത്തി​വെ​പ്പു​ക​ൾ ഓ​ൺ​ലൈ​നി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ പേ​പ്പ​ർ കു​ത്തി​വെ​പ്പ് കാ​ർ​ഡു​ക​ൾ ഡി​ജി​റ്റ​ലാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സേ​വ​നം തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ പേ​പ്പ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​ര​മാ​യി കു​ട്ടി​ക​ളു​ടെ കു​ത്തി​വെ​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല​ക്ട്രോ​ണി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി ല​ഭി​ക്കും.

ഏ​ത് സ​മ​യ​ത്തും അ​വ​ലോ​ക​നം ചെ​യ്യാ​നും സൂ​ക്ഷി​ക്കാ​നും റ​ഫ​ർ ചെ​യ്യാ​നും സാ​ധി​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ‘മൈ ​ഹെ​ൽ​ത്ത്’​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സ്വ​യം ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ക​ഴി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116137/childrens-vaccination-records-should-be-digitized-ministry-of-health)