---
title: "ഒളിച്ചോട്ടമല്ല, പിന്നെ എന്താണ്? ഭർത്താവും മകളും നോക്കിനിൽക്കെ സുഹൃത്തിനൊപ്പം പോയ യുവതിക്ക് പറയാനുള്ളത്"
english_title: "Not an escape, so what? This is what the young woman who went with her friend while her husband and daughter watched"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116174/not-an-escape-so-what-this-is-what-the-young-woman-who-went-with-her-friend-while-her-husband-and-daughter-watched"
published_at: "2023-05-21T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c700958d0_olichottam.jpg"
keywords: []
---

# ഒളിച്ചോട്ടമല്ല, പിന്നെ എന്താണ്? ഭർത്താവും മകളും നോക്കിനിൽക്കെ സുഹൃത്തിനൊപ്പം പോയ യുവതിക്ക് പറയാനുള്ളത്

> **Lead Summary:** ** ദുബായ്: **കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു ഭർത്താവ് നോക്കി നിൽക്കെ ഭാര്യ ഒളിച്ചോടിയെന്ന യുവാവിൻ്റെ പരാതി. രണ്ടര വയസ്സുള്ള മകളെ ഭർത്താവിനെ ഏൽപ്പിച്ച് സുഹൃത്തിനൊപ്പോം പോകുന്ന വീഡിയോ പകർത്തിയത് ഭർത്താവ് തന്നെയായിരുന്നു. നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയ ഒരു വിഷയമായിരുന്നു ഇത്. എന്നാൽ ഇത് ഒളിച്ചോട്ടമല്ലെന്നും തന്റെ മകളെ ഭർത്താവിനെ ഏൽപ്പിച്ചതല്ലെന്നും ആണ് ഇപ്പോൾ യുവതിയുടെ പ്രതികരണം. 

## Article Content

** ദുബായ്: **കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു ഭർത്താവ് നോക്കി നിൽക്കെ ഭാര്യ ഒളിച്ചോടിയെന്ന യുവാവിൻ്റെ പരാതി. രണ്ടര വയസ്സുള്ള മകളെ ഭർത്താവിനെ ഏൽപ്പിച്ച് സുഹൃത്തിനൊപ്പോം പോകുന്ന വീഡിയോ പകർത്തിയത് ഭർത്താവ് തന്നെയായിരുന്നു. നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയ ഒരു വിഷയമായിരുന്നു ഇത്. എന്നാൽ ഇത് ഒളിച്ചോട്ടമല്ലെന്നും തന്റെ മകളെ ഭർത്താവിനെ ഏൽപ്പിച്ചതല്ലെന്നും ആണ് ഇപ്പോൾ യുവതിയുടെ പ്രതികരണം. 

ഭർത്താവിന്റെ അറിവോടുകൂടിയാണ് താൻ കുഞ്ഞുമായി നാട്ടിൽ നിന്നും ദുബായിലേക്ക് എത്തിയത്. എയർപോർട്ടിൽ എത്തിയപ്പോൾ ഭർത്താവ് പുറത്തുണ്ടായിരുന്നെന്നും അവിടെ വച്ച് തന്നോട് മോശമായി പെരുമാറിയെന്നും യുവതി പറയുന്നു. കുഞ്ഞിനെ എടുക്കാൻ ചോദിച്ചപ്പോൾ ആണ് കുഞ്ഞിനെ കൊടുത്തത് എന്നാൽ പിന്നെ തിരിച്ച് തരാതിരിക്കുകയും കുഞ്ഞിന്റെ പാസ് പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

രണ്ടുപേരും നേരത്തെ വേർപിരിയാൻ തീരുമാനിച്ചതായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിക്കാറുണ്ടെന്നും തന്നെ അവഹേളിക്കുന്ന രീതിയിൽ നാട്ടിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. തന്റെ ജോലി ഇല്ലാതാക്കിയും കുടുംബത്തിലും നാട്ടിലും ചീത്തപ്പേര് ഉണ്ടാക്കിയതും ഭർത്താവ് മനഃപൂർവം ചെയ്തതാണ്. ഭർത്താവിനെതിരെ കുറച്ചു നാളുകൾക്കു മുന്നേ നിരവധി പരാതി നൽകിയിട്ടുണ്ടെന്നും ആ കേസുകൾ ഒത്തുതീർപ്പ് ആക്കി ഒഴിവാക്കിയതാണെന്നും യുവതി പറയുന്നു.

നാട്ടിൽ തനിക് നില്ക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അതുകൊണ്ടാണ് ദുബായിലേക്ക് വന്നതെന്നും ഇവിടെ വന്നത് എല്ലാം പറഞ്ഞ ഒഴിവാക്കാനും തനിക് നല്ല ജോലി ശരിയാക്കി കുഞ്ഞിനെ നോക്കാനും കൂടിയാണ്. വീഡിയോയിൽ കാണുന്നത് തന്റെ സുഹൃത്ത് ആണ്. പക്ഷെ അയാൾ താൻ വിളിച്ചിട്ടല്ല വന്നത്. താനും സുഹൃത്തും തമ്മിൽ ഇഷ്ടത്തിൽ ആണെന്നും ഒളിച്ചോടുകയും ആണെന്നും നാട്ടിൽ മുന്നേ ഭർത്താവ് പറഞ്ഞ് വച്ചിരുന്നു.

ഈ കാര്യം അറിഞ്ഞാണ് സുഹൃത്ത് തന്റടുത്തേക് വന്നതെന്നും അല്ലാതെ ഭർത്താവ് പറയുന്നതള്ള സത്യമെന്നും യുവതി പറയുന്നു. തന്നെ മനഃപൂർവ്വം മോശമായി കാണിക്കാൻ വേണ്ടി ഭർത്താവ് ഉണ്ടാക്കിയ ഒരു നാടകമാണിത്. തന്റെ കുട്ടിയെ ഒന്ന് കാണണോ സംസാരിക്കാനോ തന്നെ അനുവദിക്കുന്നില്ലെന്നും, തന്റെ കുട്ടിയെ തിരിച്ച് തരണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

> ദുബായിലേക്ക് പറന്ന് ഒരു "ഒളിച്ചോട്ടം". കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി. നാദാപുരം സ്വദേശി യുവതിയാണ് വാണിമേൽ സ്വദേശി യുവാവിനൊപ്പം പോയത്. 'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്. ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം വാണിമേൽ മാപ്പിലാക്കൂൽ സ്വദേശിയായ ഫയാസിന്റെ കൂടെ പോവുകയായിരുന്നു .

ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. രണ്ടുപേരും ഒളിച്ചോടുകയാണെന്നും കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും യുവാവ് ഭർത്താവ് പങ്കു വച്ച വീഡിയോയിൽ പറയുന്നു. യുവാവിനോടൊപ്പം നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.

ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്. സലാം പാപ്പിനിശ്ശേരിയുടെ പോസ്റ്റ് ഇന്നലെ രാത്രിമുതൽ ഞാനുൾപ്പെടെയുള്ള ലീഗൽ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഭർതൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരൻ നൽകിയ വിസയിൽ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായിൽ എത്തി കുട്ടിയെ ഭർത്താവിന്റെ കയ്യിൽ ഏല്പിച്ചു പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഇരുവരുടെയും പരിചയം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116174/not-an-escape-so-what-this-is-what-the-young-woman-who-went-with-her-friend-while-her-husband-and-daughter-watched)