---
title: "മ​സ്ജി​ദു​ൽ അ​ഖ്സ​ക്കു​നേ​രെയുണ്ടായ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു "
english_title: "Saudi Arabia condemns attack on Al-Aqsa Mosque"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116191/saudi-arabia-condemns-attack-on-al-aqsa-mosque"
published_at: "2023-05-21T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469d4a24eb83_MOSQUE.jpg"
keywords: []
---

# മ​സ്ജി​ദു​ൽ അ​ഖ്സ​ക്കു​നേ​രെയുണ്ടായ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു 

> **Lead Summary:** **ജി​ദ്ദ:** ഫ​ല​സ്തീ​നി​ലെ മ​സ്ജി​ദു​ൽ അ​ഖ്സ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളു​ടെ കീ​ഴി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ഗ​വ​ൺ​മെൻറ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അ​ൽ അ​ഖ്സ പ​ള്ളി ആ​ക്ര​മി​ച്ച​തി​നെ അ​പ​ല​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

## Article Content

**ജി​ദ്ദ:** ഫ​ല​സ്തീ​നി​ലെ മ​സ്ജി​ദു​ൽ അ​ഖ്സ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളു​ടെ കീ​ഴി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ഗ​വ​ൺ​മെൻറ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അ​ൽ അ​ഖ്സ പ​ള്ളി ആ​ക്ര​മി​ച്ച​തി​നെ അ​പ​ല​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ത്ത​രം ലം​ഘ​ന​ങ്ങ​ളും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി നി​ര​സി​ക്കു​ന്നു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ഫ​ല​സ്തീ​ൻ പ്ര​ശ്‌​ന​ത്തി​ന് നീ​തി​യു​ക്ത​വും സ​മ​ഗ്ര​വു​മാ​യ പ​രി​ഹാ​രം കൈ​വ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116191/saudi-arabia-condemns-attack-on-al-aqsa-mosque)