---
title: "ബഹ്‌റൈനിൽ  ബോട്ട് മറിഞ്ഞ സംഭവം; കടലിൽ വീണ അഞ്ച്​ പേരെയും രക്ഷപ്പെടുത്തി "
english_title: "Boat overturned in bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116324/boat-overturned-in-bahrain-five-people-who-fell-into-the-sea-were-rescued"
published_at: "2023-05-22T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646af738d8799_boat.jpg"
keywords: []
---

# ബഹ്‌റൈനിൽ  ബോട്ട് മറിഞ്ഞ സംഭവം; കടലിൽ വീണ അഞ്ച്​ പേരെയും രക്ഷപ്പെടുത്തി 

> **Lead Summary:** **മനാമ: **ബോട്ട്​ മറിഞ്ഞ്​ കടലിൽ വീണ അഞ്ച്​ പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ വ്യക്​തമാക്കി. രണ്ട്​ സംഭവങ്ങളിലായാണ്​ ​അഞ്ച്​ പേർ കടലിൽ വീണത്​.

## Article Content

**മനാമ: **ബോട്ട്​ മറിഞ്ഞ്​ കടലിൽ വീണ അഞ്ച്​ പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ വ്യക്​തമാക്കി. രണ്ട്​ സംഭവങ്ങളിലായാണ്​ ​അഞ്ച്​ പേർ കടലിൽ വീണത്​.

ജിസ്​റുദ്ദാറിനടുത്ത്​ നടന്ന ബോട്ട്​ മറിഞ്ഞതിനെ തുടർന്ന്​ അതിലുണ്ടായിരുന്ന ഒരാളാണ്​ കോസ്റ്റ്​ ഗാർഡിനെ വിളിച്ച്​ സഹായം ചോദിച്ചത്​. ഉടൻ തന്നെ സംഭവ സ്​ഥലത്ത്​ എത്തിയ കോസ്​റ്റ്​ ഗാർഡ്​ അഞ്ച്​ പേരെയും രക്ഷിക്കുകയും ഇവരുടെ ബോട്ട്​ കരയിൽ വലിച്ചു കയറ്റുകയും ചെയ്​തു. ​

കടലിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച്​ പ്രവർത്തിക്കുകയും വേണമെന്ന്​ കോസ്റ്റ്​ ഗാർഡ്​ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116324/boat-overturned-in-bahrain-five-people-who-fell-into-the-sea-were-rescued)