---
title: "സുഡാനിൽ വെടിനിർത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് ബഹ്റൈൻ "
english_title: "Bahrain welcomes the decision to cease fire in Sudan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116345/bahrain-welcomes-the-decision-to-cease-fire-in-sudan"
published_at: "2023-05-22T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b0d18af4ba_bahrain.jpg"
keywords: []
---

# സുഡാനിൽ വെടിനിർത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് ബഹ്റൈൻ 

> **Lead Summary:** **മനാമ: **സുഡാനിൽ വെടിനിർത്താനുളള തീരുമാനത്തെ ബഹ്​റൈൻ സ്വാഗതം ചെയ്​തു. സൗദിയുടെയും അമേരിക്കയുടെയും മധ്യസ്​ഥതയിലാണ്​ കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ സുഡാനിലെ ഇരുവിഭാഗവും ഒപ്പുവെച്ചത്​.

## Article Content

**മനാമ: **സുഡാനിൽ വെടിനിർത്താനുളള തീരുമാനത്തെ ബഹ്​റൈൻ സ്വാഗതം ചെയ്​തു. സൗദിയുടെയും അമേരിക്കയുടെയും മധ്യസ്​ഥതയിലാണ്​ കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ സുഡാനിലെ ഇരുവിഭാഗവും ഒപ്പുവെച്ചത്​.

സൗദിയുടെയും അമേരിക്കയുടെയും സമാധാന ശ്രമങ്ങളാണ്​ ഇത്തരമൊരു താൽക്കാലിക വെടിനിർത്തലിലേക്ക്​ എത്തിച്ചിട്ടുള്ളത്​. സുഡാനിൽ പ്രയാസമനുഭവിക്കുന്നവർക്കാവശ്യമായ മാനുഷിക സഹാ​യമെത്തിക്കാനും ധാരണയായിട്ടുണ്ട്​.

സുഡാൻ ജനതയുടെ സംരക്ഷണവും സുരക്ഷിതത്വവും സുപ്രധാനമാണെന്ന്​ കരാറുമായി ബന്ധപ്പെട്ട ചർച്ചയിൽ ഏവരും അംഗീകരിച്ചിരുന്നു. ഇരുവിഭാഗങ്ങളും നടത്തുന്ന സായുധ പോരാട്ടം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന്‍റെ മുന്നൊരുക്കമായിട്ടാണ്​ താൽക്കാലിക വെടിനിർത്തലിനെ രാഷ്​ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116345/bahrain-welcomes-the-decision-to-cease-fire-in-sudan)