---
title: "ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിസാനിൽ നിര്യാതനായി"
english_title: "A native of Malappuram passed away in Jisan following a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116676/a-native-of-malappuram-passed-away-in-jisan-following-a-heart-attack"
published_at: "2023-05-23T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cb2b909982_death_saudi.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിസാനിൽ നിര്യാതനായി

> **Lead Summary:** **ജിസാൻ: **മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ ആര്‍ദയിൽ നിര്യാതനായി. പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ പുളിക്കതുമ്പയിൽ ആണ് മരിച്ചത്. അൽ ആര്‍ദയിൽ ജോലിചെയ്യുന്ന ബഷീറിനെ ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.

## Article Content

**ജിസാൻ: **മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ ആര്‍ദയിൽ നിര്യാതനായി. പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ പുളിക്കതുമ്പയിൽ ആണ് മരിച്ചത്. അൽ ആര്‍ദയിൽ ജോലിചെയ്യുന്ന ബഷീറിനെ ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.

38 വർഷത്തോളമായി ജിസാനിൽ പ്രവാസിയാണ്. പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: ഖദീജ. ഭാര്യ: മൈമൂന. മക്കൾ: സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. സഹോദരങ്ങൾ: സലിം, മുജീബ് (ഇരുവരും ജിസാൻ), നാസർ (ജിദ്ദ), അബ്ദുറഹ്മാൻ, റുഖിയ, ആരിഫ.

ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി അൽ ആര്‍ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116676/a-native-of-malappuram-passed-away-in-jisan-following-a-heart-attack)