---
title: "ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു ; സൗദി അറേബ്യയില്‍ മൂന്ന് പേർക്ക് വധശിക്ഷ"
english_title: "Involved in terrorist activities; Saudi Arabia executes three people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116689/involved-in-terrorist-activities-saudi-arabia-executes-three-people"
published_at: "2023-05-23T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cc72687c5b_saudi.jpg"
keywords: []
---

# ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു ; സൗദി അറേബ്യയില്‍ മൂന്ന് പേർക്ക് വധശിക്ഷ

> **Lead Summary:** **റിയാദ്**: ** [ ** ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സൗദി അറേബ്യയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയിലാണ് മൂന്നു ഭീകരര്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയിരിക്കുന്നത് . സൗദി പൗരന്മാരായ ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍ ഹസന്‍ മുവൈസ്, മുഹമ്മദ് ബിന്‍ ഇബ്രാഹിം അംവൈസ് എന്നിവരെയാണ് ശിക്ഷിച്ചത് .

## Article Content

**റിയാദ്**: ** [ ** ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സൗദി അറേബ്യയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയിലാണ് മൂന്നു ഭീകരര്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയിരിക്കുന്നത് . സൗദി പൗരന്മാരായ ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍ ഹസന്‍ മുവൈസ്, മുഹമ്മദ് ബിന്‍ ഇബ്രാഹിം അംവൈസ് എന്നിവരെയാണ് ശിക്ഷിച്ചത് .

ഇവരെ സൗദി അറേബ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഭീകരരുടെ ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടിയെന്ന് കണ്ടെത്തിയതിനാലാണ് ശിക്ഷിച്ചത് .

കൂടാതെ ഭീകരരെ വിദേശത്തേക്ക് കടത്താന്‍ വേണ്ടി ഹസനും ഹൈദറും ചേര്‍ന്ന് ബോട്ട് വാങ്ങുകയും ഏതാനും ഭീകരരെ വിദേശത്തേക്ക് കടത്തുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്തതായും കണ്ടെത്തി . സമുദ്ര മാര്‍ഗമുള്ള ആയുധക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടും ഭീകരന്‍ കൈമാറിയിരുന്നില്ല.

സുരക്ഷാ വകുപ്പുകളുടെ കണ്ണില്‍പെടാതെ ഭീകരരെ സമുദ്ര മാര്‍ഗം വിദേശത്തേക്ക് കടത്താന്‍ അനുയോജ്യമായ സ്ഥലം നിര്‍ണയിച്ചു നല്‍കാന്‍ പണം കൈപ്പറ്റിയ ഒരാള്‍ ഇക്കാര്യത്തിലുള്ള തന്റെ കൂട്ടാളികളെയും സഹായികളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയാറായില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116689/involved-in-terrorist-activities-saudi-arabia-executes-three-people)