---
title: "കടകളുടെ വാതിൽ തകർത്ത്​ കവർച്ച: പ്രതി പിടിയിൽ"
english_title: "Robbery by breaking the doors of shops: accused arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116695/robbery-by-breaking-the-doors-of-shops-accused-arrested"
published_at: "2023-05-23T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ccd7b3641b_arrest.jpg"
keywords: []
---

# കടകളുടെ വാതിൽ തകർത്ത്​ കവർച്ച: പ്രതി പിടിയിൽ

> **Lead Summary:** ** മനാമ: **കടകളുടെ വാതിൽ തകർത്ത്​ കവർച്ച നടത്തിയ ​പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. പരാതി ലഭിച്ച്​ 12 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായി കാപിറ്റൽ പൊലീസ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു.

## Article Content

** മനാമ: **കടകളുടെ വാതിൽ തകർത്ത്​ കവർച്ച നടത്തിയ ​പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. പരാതി ലഭിച്ച്​ 12 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായി കാപിറ്റൽ പൊലീസ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു.

ടൂബ്ലിയിലെ വിവിധ ഷോപ്പുകളുടെ വാതിൽ തകർത്താണ്​ കവർച്ച നടത്തിയത്​.

ഇതിനെ തുടർന്ന്​ ഷോപ്പുടമകളിൽ നിന്നും ലഭിച്ച പരാതിയനുസരിച്ച്​ അന്വേഷണം നടത്തുകയും പ്രതി പിടിയിലാവുകയും ചെയ്​തു. നിയമ നടപടികൾക്കായി ഇയാളെ റിമാന്‍റ്​ ചെയ്​തിരിക്കുകയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116695/robbery-by-breaking-the-doors-of-shops-accused-arrested)