---
title: "ആർ.ടി.എ ബസ്​ ഡ്രൈവറായ മലപ്പുറം സ്വദേശി അന്തരിച്ചു"
english_title: "A native of Malappuram who was an RTA bus driver passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116707/a-native-of-malappuram-who-was-an-rta-bus-driver-passed-away"
published_at: "2023-05-23T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cd77f73b1b_death.jpg"
keywords: []
---

# ആർ.ടി.എ ബസ്​ ഡ്രൈവറായ മലപ്പുറം സ്വദേശി അന്തരിച്ചു

> **Lead Summary:** **ദുബൈ:** ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിലെ (ആർ.ടി.എ) ബസ്​ ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു. അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ്​ ഹനീഫയാണ്​ മരിച്ചത്​.

## Article Content

**ദുബൈ:** ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിലെ (ആർ.ടി.എ) ബസ്​ ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശി അന്തരിച്ചു. അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ്​ ഹനീഫയാണ്​ മരിച്ചത്​.

മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന്​ തിങ്കളാഴ്ച രാവിലെ പത്തിനാണ്​ മരിച്ചത്​.

ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു.പിതാവ്​: ടി.പി. അലി. മാതാവ്​: കെ. ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ്​ സ്കൂൾ അധ്യാപിക).

മക്കൾ: ദിൽകഷ്​, ആലിയ, ഐഷ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്​, റസീന, നഫീസ.മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ്​ പ്രതിനിധി അലി മുഹമ്മദ്​ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116707/a-native-of-malappuram-who-was-an-rta-bus-driver-passed-away)