ഒറ്റ ദിവസം, റോളർ സ്കേറ്റില്‍ 222 കിലോമീറ്റർ; ചരിത്രം സൃഷ്ടിച്ച് മലയാളി യുവാവ്

ഒറ്റ ദിവസം, റോളർ സ്കേറ്റില്‍ 222 കിലോമീറ്റർ; ചരിത്രം സൃഷ്ടിച്ച് മലയാളി യുവാവ്
Nov 19, 2021 06:05 PM | By Shalu Priya

അബുദാബി : യുഎഇയുടെ സുവർണജൂബിലി ദേശീയദിനാഘോഷത്തില്‍ പങ്കുചേരുന്നതിന്‍റെ ഭാഗമായി അബുദാബിയിലെ മലയാളി യുവാവ് സ്വീകരിച്ചത് വേറിട്ട രീതി.

കണ്ണൂർ ചൊവ്വ സ്വദേശി റഈസ് റോളർ സ്കേറ്റില്‍ 222 കിലോ മീറ്റർ ദൂരം ഒറ്റ ദിവസം കൊണ്ടു കീഴടക്കി പുതിയ ചരിത്രം തീർക്കുകയായിരുന്നു.

ഈ മാസം 11 ന് രാത്രി 9ന് ആരംഭിച്ച് 12 ന് രാത്രി 10 ന് പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു. രാത്രിയും പകലും നീണ്ട മാരത്തണ്‍ സ്കേറ്റിങ് അബുദാബിയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യം.

സോഫീട്ടല്‍ ഹോട്ടലിനടുത്തുള്ള സണ്‍ഡയല്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി കോർണിഷ് വഴിയായിരുന്നു യാത്ര. ഇതിനിടയില്‍ മീന, എമിറേറ്റ്സ് പാലസ്, ബത്തീന്‍, ഹുദൈറാത്ത് ഐലൻഡ്, മുറുർ റോഡ്, സായ്ദ് സ്പോർട്സ് സിറ്റി, മുഷ്‌രിഫ് തുടങ്ങി അബുദാബി സിറ്റി മുഴുവന്‍ കറങ്ങി.

ദൃക്സാക്ഷികളായി ഒട്ടേറെ പേർ പങ്കെടുത്തായിരുന്നു ഫ്ലാഗ് ഓഫ് നടന്നത്. ഫിറ്റ്നസ് മേഖലയില്‍ ജോലി ചെയ്യുമ്പോഴും തന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും മറ്റുള്ളവർക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്നതാണ് റഈസിന്‍റെ ലക്ഷ്യം. കൂടുതല്‍ വ്യത്യസ്തമായ മറ്റൊരു യാത്രയുടെ ഒരുക്കത്തിലാണിപ്പോള്‍ ഇദ്ദേഹം.

One day, 222 km on roller skates; Malayalee youth making history

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories