---
title: "പരിസ്ഥിതി മലിനീകരണം; പ്രതിക്ക്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും"
english_title: "environmental pollution; The accused will be imprisoned for one year and fined 21,000 dinars"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116761/environmental-pollution-the-accused-will-be-imprisoned-for-one-year-and-fined-21000-dinars"
published_at: "2023-05-24T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d841332271_baharin.jpg"
keywords: []
---

# പരിസ്ഥിതി മലിനീകരണം; പ്രതിക്ക്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും

> **Lead Summary:** **മനാമ**: [ ]**[** പരിസ്ഥിതി മലിനീകരണം നടത്തിയ കേസിലെ പ്രതിക്ക്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. പരിസ്​ഥിതിക്ക്​ ആഘാതമേൽപിക്കുന്ന വസ്​തു കടലിൽ തള്ളിയതിനാണ്​ കേസെടുത്തിരുന്നത്​.

## Article Content

**മനാമ**: [ ]**[** പരിസ്ഥിതി മലിനീകരണം നടത്തിയ കേസിലെ പ്രതിക്ക്​ ഒരു വർഷം തടവും 21,000 ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി വിധിച്ചു. പരിസ്​ഥിതിക്ക്​ ആഘാതമേൽപിക്കുന്ന വസ്​തു കടലിൽ തള്ളിയതിനാണ്​ കേസെടുത്തിരുന്നത്​.

ബഹ്​റൈൻ പരിസ്​ഥിതി കാര്യ സുപ്രീം കൗൺസിലിൽ ഇത്​ സംബന്ധിച്ച്​ പരാതി ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ നടപടിയുമായി മുന്നോട്ടു പോയത്​. മരക്കഷ്​ണങ്ങളും വീട്​ പൊളിച്ച വേസ്റ്റുമാണ്​ കടലിൽ തള്ളിയത്​. കൂടാതെ ​നൈലോൺ വസ്​തുക്കളും പ്രതി കടൽ തീരത്ത്​ നിക്ഷേപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116761/environmental-pollution-the-accused-will-be-imprisoned-for-one-year-and-fined-21000-dinars)