---
title: "സൗ​ദി​യി​ൽ പു​തി​യ ഇ​റാ​ൻ അം​ബാ​സ​ഡ​റെ നി​യ​മി​ച്ചു "
english_title: "New Iranian Ambassador Appointed in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116869/new-iranian-ambassador-appointed-in-saudi-arabia"
published_at: "2023-05-24T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ded0449bad_Untitled-1.jpg"
keywords: []
---

# സൗ​ദി​യി​ൽ പു​തി​യ ഇ​റാ​ൻ അം​ബാ​സ​ഡ​റെ നി​യ​മി​ച്ചു 

> **Lead Summary:** **റി​യാ​ദ്:** ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​ൾ​ഫ് കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി​റേ​സ ഇ​നാ​യ​ത്തി​യെ സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

## Article Content

**റി​യാ​ദ്:** ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​ൾ​ഫ് കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി​റേ​സ ഇ​നാ​യ​ത്തി​യെ സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. മു​മ്പ് ഇ​റാ​ന്റെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ഇ​നാ​യ​ത്തി പ്ര​ഗ​ല്ഭ​നാ​യ ന​യ​ത​ന്ത്ര​ജ്ഞ​നാ​ണ്. 2014 മു​ത​ൽ 2019 വ​രെ കു​വൈ​ത്തി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ഖി​ലും ചൈ​ന​യി​ലും ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​നാ​യ​ത്തി.

ഗ​ൾ​ഫ് കാ​ര്യ​ങ്ങ​ളി​ലു​ള്ള അ​വ​ഗാ​ഹ​വും ത​ന്ത്ര​ജ്ഞ​ത​യും മു​ൻ​നി​ർ​ത്തി​യാ​ണ് ഗ​ൾ​ഫ് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്.ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചൈ​ന​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ബെ​യ്‌​ജി​ങ്ങി​ൽ ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് 2016ൽ ​വി​ച്ഛേ​ദി​ച്ച ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ സൗ​ദി​യും ഇ​റാ​നും തീ​രു​മാ​നി​ച്ച​ത്.

ച​രി​ത്ര​പ​ര​മാ​യ ത്രി​ക​ക്ഷി ക​രാ​ർ പ്ര​കാ​രം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും വീ​ണ്ടും തു​റ​ക്കാ​നും 20 വ​ർ​ഷം മു​മ്പ് ഒ​പ്പു​വെ​ച്ച സു​ര​ക്ഷ, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ ന​ട​പ്പാ​ക്കാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി. ഇ​റാ​ൻ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ അ​ലി ശം​ഘാ​നി​യെ സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​താ​യ ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​ച്ചി​രു​ന്നു.

ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് നി​ഷേ​ധി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​നാ​യ​ത്തി​യു​ടെ നി​യ​മ​ന വാ​ർ​ത്ത വ​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ് ഇ​നാ​യ​ത്തി​യെ​ന്ന് ഇ​റാ​നി​യ​ൻ സ്റ്റു​ഡ​ന്റ്സ് ന്യൂ​സ് ഏ​ജ​ൻ​സി (ഇ​സ്ന) ക​ഴി​ഞ്ഞ മാ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

സൗ​ദി​യി​ലെ പു​തി​യ ഇ​റാ​ൻ അം​ബാ​സ​ഡ​റെ നി​യ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം സ​മീ​പ​ഭാ​വി​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യ​നും പ​റ​ഞ്ഞി​രു​ന്നു. സൗ​ദി അ​റേ​ബ്യ ത​ങ്ങ​ളു​ടെ പു​തി​യ ഇ​റാ​ൻ അം​ബാ​സ​ഡ​റെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വൈ​കാ​തെ ത​ന്നെ ത​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​യെ റി​യാ​ദി​ലേ​ക്ക് നി​യോ​ഗി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116869/new-iranian-ambassador-appointed-in-saudi-arabia)