---
title: "സിഗിരറ്റുകളുടെ വന്‍ശേഖരം; കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലത്തിൽ"
english_title: "A large stock of cigarettes; 40,099 cartons of cigarettes seized by Kuwait Customs up for auction"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/116952/a-large-stock-of-cigarettes-40099-cartons-of-cigarettes-seized-by-kuwait-customs-up-for-auction"
published_at: "2023-05-24T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e4d1830e34_sigerat.jpg"
keywords: []
---

# സിഗിരറ്റുകളുടെ വന്‍ശേഖരം; കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലത്തിൽ

> **Lead Summary:** ** കുവൈത്ത് സിറ്റി: **കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗിരറ്റുകളുടെ വന്‍ശേഖരം ലേലം ചെയ്യുന്നു. 40,099 കാര്‍ട്ടന്‍ ബോക്സ് സിഗിരറ്റുകളാണ് പൊതു ലേലത്തിൽ വിൽക്കാന്‍ പോകുന്നതെന്ന് കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

## Article Content

** കുവൈത്ത് സിറ്റി: **കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗിരറ്റുകളുടെ വന്‍ശേഖരം ലേലം ചെയ്യുന്നു. 40,099 കാര്‍ട്ടന്‍ ബോക്സ് സിഗിരറ്റുകളാണ് പൊതു ലേലത്തിൽ വിൽക്കാന്‍ പോകുന്നതെന്ന് കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

ലേലത്തിന് വെച്ചിട്ടുള്ള സിഗരറ്റുകളിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തതാണ്.

സിഗിരറ്റുകള്‍ക്ക് പുറമെ സുലൈബിയയിലെ ബൈത്ത് അൽ മാലിൽ വിവിധ സാധനങ്ങൾ അടങ്ങിയ 202 പാഴ്‍സലുകളും കസ്റ്റംസ് ലേലം ചെയ്യും.

എന്നാല്‍ സാധനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വില ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കിൽ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് കരുതുന്ന മറ്റ് എന്തെങ്കിലും കാരണത്താലോ വിൽപ്പന നിർത്താനും മാറ്റിവയ്ക്കാനും മറ്റൊരു തീയതിയിലും സമയത്തും നടത്താനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/116952/a-large-stock-of-cigarettes-40099-cartons-of-cigarettes-seized-by-kuwait-customs-up-for-auction)