---
title: "മീ​ൻ​പി​ടി​ത്ത ബോ​ട്ടു​ക​ളി​ൽ​നി​ന്ന് 108 മി​ല്യ​ൺ ഡോ​ള​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി "
english_title: "Drugs worth $108 million seized from fishing boats more"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117191/drugs-worth-108-million-seized-from-fishing-boats-more"
published_at: "2023-05-26T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64703b7a21c8e_drugs.jpg"
keywords: []
---

# മീ​ൻ​പി​ടി​ത്ത ബോ​ട്ടു​ക​ളി​ൽ​നി​ന്ന് 108 മി​ല്യ​ൺ ഡോ​ള​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി 

> **Lead Summary:** **മ​നാ​മ: **ഇ​ന്ത്യ​ൻ മ​ഹാ സ​മു​ദ്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മീ​ൻ​പി​ടി​ത്ത ബോ​ട്ടു​ക​ളി​ൽ​നി​ന്ന് 108 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ബ​ഹ്റൈ​ൻ ആ​സ്ഥാ​ന​മാ​യ ടാ​സ്ക് ഫോ​ഴ്സാ​ണ് ഫ്ര​ഞ്ച് യു​ദ്ധ​ക്ക​പ്പ​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്.

## Article Content

**മ​നാ​മ: **ഇ​ന്ത്യ​ൻ മ​ഹാ സ​മു​ദ്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മീ​ൻ​പി​ടി​ത്ത ബോ​ട്ടു​ക​ളി​ൽ​നി​ന്ന് 108 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ബ​ഹ്റൈ​ൻ ആ​സ്ഥാ​ന​മാ​യ ടാ​സ്ക് ഫോ​ഴ്സാ​ണ് ഫ്ര​ഞ്ച് യു​ദ്ധ​ക്ക​പ്പ​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്.

2265 കി​ലോ ഹെ​റോ​യി​ൻ, 242 കി​ലോ മെ​ത്തം​ഫെ​റ്റാ​മി​ൻ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ പെ​ടു​ന്നു. നാ​ലു ബോ​ട്ടു​ക​ളി​ലാ​ണ് ഇ​വ കൊ​ണ്ടു​പോ​യ​ത്.ബ​ഹ്റൈ​ൻ ആ​സ്ഥാ​ന​മാ​യ സം​യു​ക്ത നാ​വി​ക സം​രം​ഭ​ത്തി​ലെ അ​ഞ്ചു ടാ​സ്ക് ഫോ​ഴ്സു​ക​ളി​ലൊ​ന്നാ​ണ് സി.​ടി.​എ​ഫ്150.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 203 മി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​നു തു​ല്യ​മാ​യ മ​യ​ക്കു​മ​രു​ന്ന് സി.​ടി.​എ​ഫ് പി​ടി​ച്ചി​ട്ടു​ണ്ട്. ഗ​ൾ​ഫ് ഓ​ഫ് ഒ​മാ​ൻ, അ​റ​ബി​ക്ക​ട​ൽ, ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്രം എ​ന്നി​വ​യി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളും മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ക്ക​ട​ത്തും ക​ണ്ടെ​ത്താ​നാ​ണ് സി.​ടി.​എ​ഫ് രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117191/drugs-worth-108-million-seized-from-fishing-boats-more)