---
title: "ഒമാനിൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു "
english_title: "The number of expatriate women workers in Oman is on the rise"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117222/the-number-of-expatriate-women-workers-in-oman-is-on-the-rise"
published_at: "2023-05-26T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647050a092c6a_labour.jpg"
keywords: []
---

# ഒമാനിൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു 

> **Lead Summary:** **മസ്കത്ത്​:** രാ​ജ്യ​​ത്ത്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ​ത്തി​യ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 1.776 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

## Article Content

**മസ്കത്ത്​:** രാ​ജ്യ​​ത്ത്​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. ഈ ​വ​ർ​ഷം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ​ത്തി​യ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 1.776 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

1.776 ദ​ശ​ല​ക്ഷം പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ, ഏ​ക​ദേ​ശം 1.397 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ്​ ജോ​ലി​ചെ​യ്യു​ന്ന​ത്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി അ​വ​സ​ര​ങ്ങ​ൾ പ്രധാനം ചെ​യ്യു​ന്ന​തി​ലും രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച സു​സ്ഥി​ര​മാ​ക്കു​ന്ന​തി​ലും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം അ​ടി​വ​ര​യി​ടു​ന്ന​താ​ണ്​ ഈ ​ക​ണ​ക്ക്.

സു​ൽ​ത്താ​നേ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ള്ള​ത്​ ബം​ഗ്ലാ​ദേ​ശി​ൽ​ നി​ന്നാ​ണ്. 6,98,000 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്. മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 10,000ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 4,03,000 ആ​ളു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത്​ ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. 3,07,000 വ്യ​ക്തി​ക​ളു​മാ​യി പാ​കി​സ്താ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117222/the-number-of-expatriate-women-workers-in-oman-is-on-the-rise)