---
title: "ദുബൈയിലെ ഇന്ത്യൻ വ്യവസായി മിക്കി ജക്​ത്യാനി അന്തരിച്ചു "
english_title: "Mickey Jaktyani, an Indian businessman in Dubai, passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117305/mickey-jaktyani-an-indian-businessman-in-dubai-passed-away"
published_at: "2023-05-26T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64709b29a77b3_mikey_jagtiany.jpg"
keywords: []
---

# ദുബൈയിലെ ഇന്ത്യൻ വ്യവസായി മിക്കി ജക്​ത്യാനി അന്തരിച്ചു 

> **Lead Summary:** **ദുബൈ: **ദുബൈ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയും ലാൻഡ്​മാർക്ക്​ ഗ്രൂപ്പ്​ ഉടമയുമായ മിക്കി ജക്​ത്യാനി അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ മരണം. 500 കോടി ഡോളർ ആസ്തിയുള്ള മിക്കി യു.എ.ഇയിലെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്​. ചെന്നൈ, മുംബൈ, ബെയ്​റൂത്ത്​, ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു പഠനം.

## Article Content

**ദുബൈ: **ദുബൈ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയും ലാൻഡ്​മാർക്ക്​ ഗ്രൂപ്പ്​ ഉടമയുമായ മിക്കി ജക്​ത്യാനി അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ മരണം. 500 കോടി ഡോളർ ആസ്തിയുള്ള മിക്കി യു.എ.ഇയിലെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്​. ചെന്നൈ, മുംബൈ, ബെയ്​റൂത്ത്​, ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു പഠനം.

ബഹ്​റൈനിൽ ബേബി ഷോപ്പിലൂടെയാണ്​ ബിസിനസ്​ മേഖലയിലേക്ക്​ കടന്നത്​. അന്തരിച്ച സഹോദരന്‍റെ സ്ഥാപനമേറ്റെടുത്ത അദ്ദേഹം 10 വർഷത്തിനുള്ളിൽ ഷോപ്പിന്‍റെ എണ്ണം ആറായി ഉയർത്തി.

ഗൾഫ്​ യുദ്ധം ആരംഭിച്ചതോടെ ദുബൈയിലെത്തി ലാൻഡ്​ മാർക്ക്​ ഗ്രൂപ്പിന്​ തുടക്കമിട്ടു. ഇതിന്​ കീഴിലാണ്​ ​പ്രധാന ബ്രാൻഡുകളായ മാക്സ്​, ബേബിഷോപ്പ്​, സ്​പ്ലാഷ്​, ഹോം സെന്‍റർ എന്നിവ പ്രവർത്തിക്കുന്നത്​. മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117305/mickey-jaktyani-an-indian-businessman-in-dubai-passed-away)