---
title: "വ്യാജ സ്‌കോളര്‍ഷിപ്പ്; പണം തട്ടിയ സര്‍ക്കാര്‍ ജീവനക്കാരന് തടവ്"
english_title: "fake scholarship; Imprisonment for government employee who cheated money"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117348/fake-scholarship-imprisonment-for-government-employee-who-cheated-money"
published_at: "2023-05-26T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470ca5cd45e4_certificate.jpg"
keywords: []
---

# വ്യാജ സ്‌കോളര്‍ഷിപ്പ്; പണം തട്ടിയ സര്‍ക്കാര്‍ ജീവനക്കാരന് തടവ്

> **Lead Summary:** **അബൂദബി**: [ ]**[**[ ]വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകളുണ്ടാക്കി 40 ദശലക്ഷം ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരനെ 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിക്ഷിച്ച പ്രതിയോട് 50 ദശലക്ഷം ദിര്‍ഹം പിഴയടയ്ക്കാനും അബൂദബി ക്രിമിനൽ കോടതി ഉത്തരവിട്ടു.

## Article Content

**അബൂദബി**: [ ]**[**[ ]വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകളുണ്ടാക്കി 40 ദശലക്ഷം ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരനെ 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിക്ഷിച്ച പ്രതിയോട് 50 ദശലക്ഷം ദിര്‍ഹം പിഴയടയ്ക്കാനും അബൂദബി ക്രിമിനൽ കോടതി ഉത്തരവിട്ടു.

വ്യാജരേഖകള്‍ ചമച്ച് ഇയാള്‍ 40 ദശലക്ഷം ദിര്‍ഹം അനധികൃതമായി സ്വന്തമാക്കിയെന്ന് അന്വേഷത്തില്‍ തെളിഞ്ഞിരുന്നു. പൊതുപണം കൈക്കലാക്കിയ പ്രതി ഇതുപയോഗിച്ച് ആഡംബരജീവിതം നയിച്ചിരുന്നുവെന്നു കോടതിക്ക് ബോധ്യമായി.

ആഡംബര കാറുകളും ഇഷ്ടവാഹനനമ്പരുകളും ആഭരണങ്ങളും സ്വന്തമാക്കിയും വിദേശയാത്രകള്‍ നടത്തിയുമാണ് പ്രതി പണം ചെലവഴിച്ചത്. പ്രതിയുടെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117348/fake-scholarship-imprisonment-for-government-employee-who-cheated-money)