---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117356/expatriate-malayali-died-due-to-heart-attack"
published_at: "2023-05-26T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470d0f5ae30a_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദുബൈ:** കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് മരിച്ചത്.

## Article Content

**ദുബൈ:** കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് മരിച്ചത്.

വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു.

മാതാവ് - അസ്മ. ഭാര്യ - ഫള്‌ലുന്നിസ. മക്കള്‍ - മുഹമ്മദ് ഷഹ്‌സാദ്, ഫാത്തിമ, മറിയം. സഹോദരങ്ങള്‍ - മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117356/expatriate-malayali-died-due-to-heart-attack)