---
title: "ഹജ്ജ് തീ​ർ​ഥാ​ട​ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭാ​ര​മു​ള്ള ല​ഗേ​ജു​ക​ൾ സ്വ​യം വ​ഹി​ക്കേ​ണ്ട​തില്ലെന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം "
english_title: "Hajj pilgrims carry heavy luggage at the airport The Ministry of Hajj Umra said that it should not be done"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117437/hajj-pilgrims-carry-heavy-luggage-at-the-airport-the-ministry-of-hajj-umra-said-that-it-should-not-be-done"
published_at: "2023-05-27T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647195c6a21a0_hajjprilgrims.jpg"
keywords: []
---

# ഹജ്ജ് തീ​ർ​ഥാ​ട​ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭാ​ര​മു​ള്ള ല​ഗേ​ജു​ക​ൾ സ്വ​യം വ​ഹി​ക്കേ​ണ്ട​തില്ലെന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം 

> **Lead Summary:** **ജി​ദ്ദ: **വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഭാ​ര​മു​ള്ള ല​ഗേ​ജു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ സ്വ​യം വ​ഹി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി പ​ക​രം സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. വി​ദേ​ശ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ക​വാ​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യ പ​രി​ച​ര​ണ (ഇ​നാ​യ) കേ​ന്ദ്ര​ത്തി​ന്റെ പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നും പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

## Article Content

**ജി​ദ്ദ: **വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഭാ​ര​മു​ള്ള ല​ഗേ​ജു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ സ്വ​യം വ​ഹി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി പ​ക​രം സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. വി​ദേ​ശ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ക​വാ​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യ പ​രി​ച​ര​ണ (ഇ​നാ​യ) കേ​ന്ദ്ര​ത്തി​ന്റെ പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നും പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

മ​റ്റു​ള്ള​വ​രു​ടെ ബാ​ഗു​ക​ളി​ൽ തൊ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ല​ഗേ​ജ് ബെ​ൽ​റ്റി​ന​ടു​ത്ത് തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക, മ​റ്റു​ള്ള​വ​രെ ശ്ര​ദ്ധി​ക്കു​ക​യും ല​ഗേ​ജ് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക, ല​ഗേ​ജു​ക​ൾ​ക്കാ​യു​ള്ള ഉ​ന്തു​വ​ണ്ടി​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പു​റ​പ്പെ​ടും.

പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ ‘ഇ​നാ​യ’ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ 11 ഭാ​ഷ​ക​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ മു​ഴു​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം പ​റ​ഞ്ഞു. വ​ല്ല​തും ന​ഷ്ട​പ്പെ​ടു​ക​യോ കാ​ണാ​താ​കു​ക​യോ ചെ​യ്താ​ൽ പ​രാ​തി ന​ൽ​കാ​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും മ​ക്ക​യി​ലെ മി​സ്ഫ​ല, അ​ൽ​ഹു​ജു​ൻ, മ​ദീ​ന​യി​ലെ ബ​ഖീ​അ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ൾ സേ​വ​നം ന​ൽ​കു​ന്ന​താ​യും കേ​ന്ദ്രം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117437/hajj-pilgrims-carry-heavy-luggage-at-the-airport-the-ministry-of-hajj-umra-said-that-it-should-not-be-done)