---
title: "ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ "
english_title: "Passenger caught with ganja at Hamad International Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117448/passenger-caught-with-ganja-at-hamad-international-airport"
published_at: "2023-05-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64719ce853da9_ganja.jpg"
keywords: []
---

# ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ 

> **Lead Summary:** **ദോ​ഹ: **ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​താ​യി ഖ​ത്ത​ർ ക​സ്റ്റം​സ് അ​റി​യി​ച്ചു. ബാ​ഗി​നു​ള്ളി​ൽ മൂ​ന്നു പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച പ​ത്ത​ര കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്.ഇ​ക്കാ​ര്യം ഖ​ത്ത​ർ ക​സ്റ്റം​സ് ട്വി​റ്റ​റി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം പു​റ​ത്തു​വി​ട്ടു.

## Article Content

**ദോ​ഹ: **ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​താ​യി ഖ​ത്ത​ർ ക​സ്റ്റം​സ് അ​റി​യി​ച്ചു. ബാ​ഗി​നു​ള്ളി​ൽ മൂ​ന്നു പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച പ​ത്ത​ര കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്.ഇ​ക്കാ​ര്യം ഖ​ത്ത​ർ ക​സ്റ്റം​സ് ട്വി​റ്റ​റി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം പു​റ​ത്തു​വി​ട്ടു.

പ​ക്ഷേ പി​ടി​ക്ക​പ്പെ​ട്ട​യാ​ൾ ഏ​തു ദേ​ശ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ല​ഹ​രി ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ ക​സ്റ്റം​സും ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​വും ത​ട​ഞ്ഞി​രു​ന്നു.

ഖ​ത്ത​റി​ലെ അ​ൽ​റു​വൈ​സ് മാ​രി​ടൈം ക​സ്റ്റം​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റാ​യി​രു​ന്നു അ​ടു​ത്തി​ടെ ത​ണ്ണി​മ​ത്ത​ൻ വ​ഴി​യു​ള്ള ല​ഹ​രി​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117448/passenger-caught-with-ganja-at-hamad-international-airport)