---
title: "ഒമാനിൽ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കോ​ഴി ഫാ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി "
english_title: "Crackdown on poultry farm in Oman for not following health and safety standards Tapti"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117516/crackdown-on-poultry-farm-in-oman-for-not-following-health-and-safety-standards-tapti"
published_at: "2023-05-27T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471d9950aa9d_CHIKENFARM.jpg"
keywords: []
---

# ഒമാനിൽ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കോ​ഴി ഫാ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി 

> **Lead Summary:** **മ​സ്ക​ത്ത്​: **ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കോ​ഴി ഫാ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി. ഇ​വി​ടെ​നി​ന്നു​ള്ള ലം​ഘ​ന​ങ്ങ​ൾ സ്വ​ദേ​ശി പൗ​ര​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: **ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കോ​ഴി ഫാ​മി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി. ഇ​വി​ടെ​നി​ന്നു​ള്ള ലം​ഘ​ന​ങ്ങ​ൾ സ്വ​ദേ​ശി പൗ​ര​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വം കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കു​ക​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ വ​ർ​ക്ക് ടീ​മി​നെ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

ലൈ​സ​ൻ​സി​ല്ലാ​തെ അ​റ​വു​ശാ​ല​ക​ൾ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഹോ​ട്ട്‌​ലൈ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ, വാ​ട്സ്ആ​പ് എ​ന്നി​വ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും​ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117516/crackdown-on-poultry-farm-in-oman-for-not-following-health-and-safety-standards-tapti)