ഷാ​ർ​ജ​യി​ലെ താ​മ​സ​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കാ​വ​ലൊ​രു​ക്കി 65,799 കാ​മ​റ​ക്ക​ണ്ണു​ക​ൾ

ഷാ​ർ​ജ​യി​ലെ താ​മ​സ​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കാ​വ​ലൊ​രു​ക്കി 65,799 കാ​മ​റ​ക്ക​ണ്ണു​ക​ൾ
May 28, 2023 10:28 AM | By Nourin Minara KM

ഷാ​ർ​ജ: (gcc.truevisionnews.com)ഷാ​ർ​ജ​യി​ലെ താ​മ​സ​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കാ​വ​ലൊ​രു​ക്കി 65,799 കാ​മ​റ​ക്ക​ണ്ണു​ക​ൾ. എ​മി​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ഹൈ​ടെ​ക്​ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം കു​റ​ക്കാ​നും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്കാ​നും ഈ ​കാ​മ​റ​ക​ൾ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ.

കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി 85 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ ​​പ്ലേ​റ്റ്​ വ​ഴി നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. പൊ​തു​വ​ഴി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലാ​ണ്​ കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2017ൽ 500 ​കാ​മ​റ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ ആ​റ്​ വ​ർ​ഷം കൊ​ണ്ട്​ 65,000 ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റ്​ മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ 21,540 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. 2020 ജ​നു​വ​രി മു​ത​ൽ 2022 അ​വ​സാ​നം വ​രെ 13,871 കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്​ കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. യാ​ച​ക​ർ, ആ​ക്ര​മി​ക​ൾ എ​ന്നി​വ​രും ഇ​തി​ൽ​പെ​ടു​ന്നു. 476 കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ സി.​സി ടി.​വി​ക​ൾ സ​ഹാ​യി​ച്ചു.

സീ​റ്റ്​ ബെ​ൽ​റ്റി​ടാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ​യും പി​ടി​കൂ​ടി. പി​ഴ ഈ​ടാ​ക്കു​ക എ​ന്ന​ത​ല്ല പൊ​ലീ​സി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നും ജ​ന​ങ്ങ​ളെ ​ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ കു​റി​ച്ച്​ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യ​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. പി​ടി​ച്ചു​പ​റി, അ​ക്ര​മം പോ​ലു​ള്ള​വ ത​ട​യാ​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​നും കാ​മ​റ​ക​ൾ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

65,799 cameras keep watch over residents and travelers in Sharjah L

Next TV

Related Stories
#death | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര  സ്വദേശി അന്തരിച്ചു

Jul 27, 2024 12:19 PM

#death | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു

വെള്ളിയാഴ്ച്ച വൈകീട്ട് ദുബായിലെ താമസ സ്ഥലത്ത് വെച്ച്...

Read More >>
#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

Jul 27, 2024 11:00 AM

#arrest | വിപരീത ദിശയിൽ വാ​ഹ​ന​മോ​ടി​ച്ച ട്ര​ക്ക് ഡ്രൈ​വ​ർ പി​ടി​യി​ൽ

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ...

Read More >>
#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

Jul 27, 2024 10:39 AM

#extortingmoney | വ്യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്ക​ൽ; പ്ര​തി​ക്ക്​ ര​ണ്ടു വ​ർ​ഷം ത​ട​വ്​

പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ​മ്മ​തി​ക്കു​ക​യും...

Read More >>
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
Top Stories