---
title: "1120 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നൊ​രു​ങ്ങി ഫ്ലൈ ​ദു​ബൈ "
english_title: "Fly Dubai to hire 1120 people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117673/fly-dubai-to-hire-1120-people"
published_at: "2023-05-28T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472fec798ffa_flydubai.jpg"
keywords: []
---

# 1120 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നൊ​രു​ങ്ങി ഫ്ലൈ ​ദു​ബൈ 

> **Lead Summary:** **ദു​ബൈ:** പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം 1120 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നൊ​രു​ങ്ങി ദു​ബൈ​യു​ടെ എ​യ​ർ​ലൈ​നാ​യ ​ഫ്ലൈ ​ദു​ബൈ. ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വ​ന​ക്കാ​രു​​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്​ വ​രു​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഈ ​വ​ർ​ഷ​വും ജീ​വ​ന​ക്കാ​രെ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.ഈ ​വ​ർ​ഷം ഇ​തു​വ​രെ 320 ജീ​വ​ന​ക്കാ​രെ​യാ​ണ്​ നി​യ​മി​ച്ച​ത്.

## Article Content

**ദു​ബൈ:** പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം 1120 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നൊ​രു​ങ്ങി ദു​ബൈ​യു​ടെ എ​യ​ർ​ലൈ​നാ​യ ​ഫ്ലൈ ​ദു​ബൈ. ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വ​ന​ക്കാ​രു​​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്​ വ​രു​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഈ ​വ​ർ​ഷ​വും ജീ​വ​ന​ക്കാ​രെ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.ഈ ​വ​ർ​ഷം ഇ​തു​വ​രെ 320 ജീ​വ​ന​ക്കാ​രെ​യാ​ണ്​ നി​യ​മി​ച്ച​ത്.

അ​ടു​ത്ത​മാ​സ​ങ്ങ​ളി​ലാ​യി 800 പേ​രെ കൂ​ടി നി​യ​മി​ക്കും. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 5774ൽ ​എ​ത്തും. വ​നി​ത ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 36 ശ​ത​മാ​ന​മാ​യി ഉ​യ​രും. പൈ​ല​റ്റ്, കാ​ബി​ൻ ക്രൂ, ​എ​ൻ​ജി​നീ​യ​ർ​മാ​ർ, ഓ​ഫി​സ്​ ജീ​വ​ന​ക്കാ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം. 136 രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ ​ൈഫ്ല ​ദു​ബൈ​യി​ലു​ള്ള​ത്.

2020ൽ 3922 ​പേ​രാ​യി​രു​ന്ന​ത്​ നി​ല​വി​ൽ 4918 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഓ​ൺ​ലൈ​നാ​യും ഓ​ഫ്​​ലൈ​നാ​യും അ​ഭി​മു​ഖം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി​രി​ക്കും അ​വ​സ​രം. നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ ​ഫ്ലൈ ​ദു​ബൈ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ക​രി​യ​ർ എ​ന്ന ഭാ​ഗ​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തീ​ക്ഷി​ക്കാം. മി​ഡി​ലീ​സ്റ്റ്, ആ​​ഫ്രി​ക്ക, യൂ​റോ​പ്പ്, ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ 110 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ ​ഫ്ലൈ ​ദു​ബൈ സ​ർ​വീ​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 3.37 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ ​ൈഫ്ല ​ദു​ബൈ വ​ഴി സ​ഞ്ച​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117673/fly-dubai-to-hire-1120-people)