---
title: "ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറിയുമായി അബൂദബി  "
english_title: "Abu Dhabi has tested electric vehicles in the area of ​​garbage collection."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117835/abu-dhabi-has-tested-electric-vehicles-in-the-area-of-garbage-collection"
published_at: "2023-05-29T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647416f883102_UAE.jpg"
keywords: []
---

# ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറിയുമായി അബൂദബി  

> **Lead Summary:** **അ​ബൂ​ദ​ബി: **മാ​ലി​ന്യ ശേ​ഖ​ര​ണ രം​ഗ​ത്തും വൈ​ദ്യു​തി​ വാ​ഹ​ന​ങ്ങ​ൾ പ​രീ​ക്ഷി​ച്ച്​ അ​ബൂ​ദ​ബി. അ​ബൂ​ദ​ബി മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന വ​കു​പ്പാ​യ ത​ദ് വീ​ര്‍ ആ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ലോ​റി അ​വ​ത​രി​പ്പി​ച്ച​ത്.

## Article Content

**അ​ബൂ​ദ​ബി: **മാ​ലി​ന്യ ശേ​ഖ​ര​ണ രം​ഗ​ത്തും വൈ​ദ്യു​തി​ വാ​ഹ​ന​ങ്ങ​ൾ പ​രീ​ക്ഷി​ച്ച്​ അ​ബൂ​ദ​ബി. അ​ബൂ​ദ​ബി മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന വ​കു​പ്പാ​യ ത​ദ് വീ​ര്‍ ആ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ലോ​റി അ​വ​ത​രി​പ്പി​ച്ച​ത്.

റി​നൗ​ള്‍ട്ട് ട്ര​ക്‌​സ് മി​ഡി​ലീ​സ്റ്റ്, അ​ല്‍ മ​സൂ​ദ് ഗ്രൂ​പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഇ​ല​ക്ട്രി​ക് ലോ​റി ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. അ​ബൂ​ദ​ബി​യി​ലെ ഗാ​ര്‍ഹി​ക മാ​ലി​ന്യ​മാ​ണ് ലോ​റി ശേ​ഖ​രി​ക്കു​ക. ലോ​റി​യു​ടെ പ്ര​വ​ര്‍ത്ത​ന മി​ക​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു പു​റ​മേ ഇ​വ പോ​വു​ന്ന റൂ​ട്ടു​ക​ളി​ല്‍ മ​തി​യാ​യ ചാ​ര്‍ജി​ങ് സ്‌​റ്റേ​ഷ​നു​ക​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്തും.

മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ഇ​ല​ക്ട്രി​ക് ലോ​റി ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ ആ​കാം​ക്ഷാ​ഭ​രി​ത​രാ​ണെ​ന്ന് ത​ദ് വീ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ അ​ലി അ​ല്‍ ധാ​ഹ​രി പ​റ​ഞ്ഞു.

റി​നൗ​ള്‍ട്ടി​ന്റെ ഡി​വൈ​ഡ് ഇ-​ടെ​ക് ലോ​റി ഇ​തി​ന​കം യൂ​റോ​പ്പി​ല്‍ പ്ര​ക​ട​ന​മി​ക​വ് കാ​ഴ്ച​വെ​ച്ചു​ക​ഴി​ഞ്ഞു. പാ​രി​സി​ലും ബാ​ഴ്‌​ല​സ​ലോ​ണ​യി​ലു​മാ​ണ് റി​നൗ​ള്‍ട്ടി​ന്റെ ട്ര​ക്കു​ക​ള്‍ നി​ര​ത്ത് കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു​ന​ഗ​ര​ങ്ങ​ളി​ലും ഇ​ല​ക്ട്രി​ക് ലോ​റി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​വ​ര്‍ഷം നാ​ലാ​യി​രം ട​ണ്ണി​ലേ​റെ കാ​ര്‍ബ​ണ്‍ഡ​യോ​ക്‌​സൈ​ഡ് പു​റ​ന്ത​ള്ള​ല്‍ കു​റ​ക്കാ​ന്‍ ക​ഴി​യു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.

ഒ​റ്റ​ചാ​ര്‍ജി​ല്‍ 200 കി​ലോ​മീ​റ്റ​റി​നി​ട​ക്ക് ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ ഇ​ല​ക്ട്രി​ക് ലോ​റി​ക്കാ​വും. 2050ഓ​ടെ കാ​ര്‍ബ​ൺ​മു​ക്ത​മാ​വു​ക​യെ​ന്ന യു.​എ.​ഇ​യു​ടെ വി​ശാ​ല ല​ക്ഷ്യ​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന ന​ട​പ​ടി​യാ​ണ് അ​ബൂ​ദ​ബി​യി​ലെ പു​തി​യ ഇ​ല​ക്ട്രി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണ ലോ​റി​ക​ള്‍. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117835/abu-dhabi-has-tested-electric-vehicles-in-the-area-of-garbage-collection)