ചാർട്ടർ വിമാനങ്ങളിലെ ടൂ​റി​സം പാ​ക്കേ​ജു​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ന് കൂ​ടു​ത​ൽ ഉ​ത്തേ​ജ​ക​മാ​യെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം

ചാർട്ടർ വിമാനങ്ങളിലെ ടൂ​റി​സം പാ​ക്കേ​ജു​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ന് കൂ​ടു​ത​ൽ ഉ​ത്തേ​ജ​ക​മാ​യെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം
May 29, 2023 11:05 AM | By Nourin Minara KM

ദോ​ഹ: (gcc.truevisionnews.com)പ​തി​വ് വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് പ​ക​ര​മാ​യി ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ടൂ​റി​സം പാ​ക്കേ​ജു​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ന് കൂ​ടു​ത​ൽ ഉ​ത്തേ​ജ​ക​മാ​യെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം സി.​ഒ.​ഒ ബെ​ർ​തോ​ൾ​ഡ് ട്ര​ങ്ക​ൽ. ടൂ​റി​സം മേ​ഖ​ല​ക്ക് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ പ​ദ്ധ​തി​യാ​യി ചാ​ർ​ട്ട​ർ ബി​സി​ന​സ് സം​രം​ഭം സ്വീ​ക​രി​ക്ക​പ്പെ​ട്ട​താ​യി ട്രെ​ങ്ക​ൽ പ്ര​തി​ക​രി​ച്ചു.

‘ഞ​ങ്ങ​ൾ പു​തി​യൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. ആ​ക​ർ​ഷ​ക​മാ​യ സം​രം​ഭ​മാ​യി അ​ത് വ​ള​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ങ്ങ​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഒ​രാ​ഴ്ച മു​ഴു​വ​ൻ ദോ​ഹ​യി​ൽ ചെ​ല​വ​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ൽ രാ​ജ്യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്തു​പ്രാ​പി​ക്കു​ന്നു’ -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വ​രും മാ​സ​ങ്ങ​ളി​ലും ശൈ​ത്യ​കാ​ല​ത്തും ചാ​ർ​ട്ട​ർ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ക്യൂ.​ടി സി.​ഒ.​ഒ പ​റ​ഞ്ഞു.ഫ്ലൈ ​അ​രി​സ്താ​നു​മാ​യി സ​ഹ​ക​രി​ച്ച് ക​സാ​ഖ്നി​സ്താ​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പു​റ​ത്തേ​ക്കു​മാ​യി ആ​ഴ്ച​യി​ൽ നാ​ല് വാ​ണി​ജ്യ ഫ്ലൈ​റ്റു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ക​സാ​ഖ്സ്താ​നി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ക​സു​നി​യ​നു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം, ഖ​ത്ത​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു.ഈ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​യി​രു​ന്നു ചാ​ർ​ട്ട​ർ ഫ്ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

2030ഓ​ടെ ആ​റ് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യെ​ന്ന ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. ദോ​ഹ​യു​ടെ സ​മ്പ​ന്ന​മാ​യ ക​ല​ക​ൾ, സം​സ്‌​കാ​രം, റീ​ട്ടെ​യി​ൽ ഓ​ഫ​റു​ക​ൾ തു​ട​ങ്ങി​യ​വ അ​ടു​ത്ത​റി​യാ​നും അ​നു​ഭ​വി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രാ​ഥ​മി​ക സ്രോ​ത​സ്സാ​യി ഖ​ത്ത​ർ ടൂ​റി​സം ക​ണ്ടെ​ത്തി​യ 15 ടാ​ർ​ഗ​റ്റ് മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്ന് ക​സാ​ഖ്സ്താ​നാ​യി​രു​ന്നു. ക​സാ​ഖ്സ്താ​നി​ൽ​നി​ന്ന് ക​സു​നി​യ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ചാ​ർ​ട്ട​ർ ഫ്ലൈ​റ്റു​ൾ​പ്പെ​ടു​ന്ന ട്രാ​വ​ൽ പാ​ക്കേ​ജി​ൽ ക​ട​ൽ​തീ​ര​ത്തെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടും.

Tourism packages on chartered flights are a further boost to tourist arrivals. Qatar Tourism

Next TV

Related Stories
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

Apr 23, 2024 07:49 PM

#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക്...

Read More >>
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
Top Stories










News Roundup