---
title: "കുവൈറ്റിൽ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വരുത്തിയ സംഭവം  ; കു​ടും​ബ​ത്തെ നാ​ടു​ക​ടത്തും  ​"
english_title: "The incident that led to the fall in taking care of children in Kuwait; The family will be deported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118021/the-incident-that-led-to-the-fall-in-taking-care-of-children-in-kuwait-the-family-will-be-deported"
published_at: "2023-05-29T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474dce822672_kuwait.jpg"
keywords: []
---

# കുവൈറ്റിൽ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വരുത്തിയ സംഭവം  ; കു​ടും​ബ​ത്തെ നാ​ടു​ക​ടത്തും  ​

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി**: **[ ** കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ വി​ദേ​ശി​യെ​യും ആ​റ് മ​ക്ക​ളെ​യും ഈ ​അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​ന​ത്തി​ന് ശേ​ഷം നാ​ടു​ക​ട​ത്താ​ൻ നി​ർ​ദേ​ശം. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി**: **[ ** കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ വി​ദേ​ശി​യെ​യും ആ​റ് മ​ക്ക​ളെ​യും ഈ ​അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​ന​ത്തി​ന് ശേ​ഷം നാ​ടു​ക​ട​ത്താ​ൻ നി​ർ​ദേ​ശം. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ഈ​ജി​പ്ഷ്യ​ന്‍ ദ​മ്പ​തി​ക​ള്‍ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.ഇ​തോ​ടെ വീ​ട്ടി​ല്‍ ഒ​റ്റ​പ്പെ​ട്ട കു​ട്ടി​ക​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​പ​റേ​ഷ​ന്‍സ് റൂ​മി​ല്‍ വി​ളി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ചു​പോ​യെ​ന്നും ര​ണ്ടു​ദി​വ​സ​മാ​യി ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​റി​യി​ച്ചു.

തു​ട​ര്‍ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ധി​കൃ​ത​ര്‍ കു​ട്ടി​ക​ള്‍ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യും ഭ​ക്ഷ​ണം ന​ല്‍കു​ക​യും ചെ​യ്തു. ദ​മ്പ​തി​ക​ള്‍ക്കെ​തി​രെ കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‍ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​ലീ​സ് ന​ല്‍കി​യ റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ച്ച് കു​ടും​ബ​ത്തി​ന്റെ ഇ​ഖാ​മ പു​തു​ക്ക​രു​തെ​ന്ന് ശൈ​ഖ് ത​ലാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118021/the-incident-that-led-to-the-fall-in-taking-care-of-children-in-kuwait-the-family-will-be-deported)