---
title: "ഇത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന സ്വ​ദേ​ശി യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ അ​നു​സ്മ​ര​ണ മു​ദ്ര​കൂ​ടി പ​തി​ക്കും "
english_title: "Passports of Swadeshi Yatras to other States A commemorative seal will be affixed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118064/passports-of-swadeshi-yatras-to-other-states-a-commemorative-seal-will-be-affixed"
published_at: "2023-05-30T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64757cb99ad8d_passport.jpg"
keywords: []
---

# ഇത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന സ്വ​ദേ​ശി യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ അ​നു​സ്മ​ര​ണ മു​ദ്ര​കൂ​ടി പ​തി​ക്കും 

> **Lead Summary:** **​റി​യാ​ദ്:** രാ​ജ്യ​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന സ്വ​ദേ​ശി യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ എ​ക്സി​റ്റ് കൂ​ടാ​തെ ‘സൗ​ദി അ​റേ​ബ്യ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്’ അ​നു​സ്മ​ര​ണ മു​ദ്ര​കൂ​ടി പ​തി​ക്കും. സൗ​ദി സ്പേ​സ് ക​മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സാ​ത്ത്) വ​ഴി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​തി​നു​ള്ള പു​തി​യ സീ​ൽ പു​റ​ത്തി​റ​ക്കി.

## Article Content

**​റി​യാ​ദ്:** രാ​ജ്യ​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന സ്വ​ദേ​ശി യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ എ​ക്സി​റ്റ് കൂ​ടാ​തെ ‘സൗ​ദി അ​റേ​ബ്യ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്’ അ​നു​സ്മ​ര​ണ മു​ദ്ര​കൂ​ടി പ​തി​ക്കും. സൗ​ദി സ്പേ​സ് ക​മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സാ​ത്ത്) വ​ഴി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​തി​നു​ള്ള പു​തി​യ സീ​ൽ പു​റ​ത്തി​റ​ക്കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടി​ലാ​ണ് പു​തി​യ മു​ദ്ര പ​തി​പ്പി​ക്കു​ക അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് സൗ​ദി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ റ​യാ​ന ബ​ർ​നാ​വി​യും അ​ലി അ​ൽ ഖ​ർ​നി​യും ന​ട​ത്തി​യ വി​ജ​യ​ക​ര​മാ​യ യാ​ത്ര​യെ ച​രി​ത്ര​പ​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ്വ​ദേ​ശി പാ​സ്പോ​ർ​ട്ടു​ക​ളി​ൽ ഈ ​സീ​ൽ പ​തി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118064/passports-of-swadeshi-yatras-to-other-states-a-commemorative-seal-will-be-affixed)