---
title: "തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്യാ​നും ഹ​ജ്ജ് സു​ഗ​മ​മാ​യി ന​ട​ത്താ​നും മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഒ​രു​ക്കം സ​ജീ​വ​മാ​ക്കി"
english_title: "The Munisi of Makkah to serve the pilgrims and conduct the Hajj smoothly. The polity authorities have activated a"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118070/the-munisi-of-makkah-to-serve-the-pilgrims-and-conduct-the-hajj-smoothly-the-polity-authorities-have-activated-a"
published_at: "2023-05-30T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647580867ba00_holymakkahmuncipality.jpg"
keywords: []
---

# തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്യാ​നും ഹ​ജ്ജ് സു​ഗ​മ​മാ​യി ന​ട​ത്താ​നും മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഒ​രു​ക്കം സ​ജീ​വ​മാ​ക്കി

> **Lead Summary:** **ജി​ദ്ദ:** ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്യാ​നും ഹ​ജ്ജ് സു​ഗ​മ​മാ​യി ന​ട​ത്താ​നും മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഒ​രു​ക്കം സ​ജീ​വ​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ മി​ക​വു​റ്റ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് 22,000 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്നു.

## Article Content

**ജി​ദ്ദ:** ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്യാ​നും ഹ​ജ്ജ് സു​ഗ​മ​മാ​യി ന​ട​ത്താ​നും മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഒ​രു​ക്കം സ​ജീ​വ​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ മി​ക​വു​റ്റ സേ​വ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് 22,000 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്നു.

ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ ആ​സൂ​ത്ര​ണ​ങ്ങ​ളു​മാ​ണ് അ​ധി​കൃ​ത​ർ ത​കൃ​തി​യാ​യി പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​ത്. സു​ര​ക്ഷാ​സേ​ന, സ്കൗ​ട്ട് വി​ഭാ​ഗം, താ​ൽ​ക്കാ​ലി​ക ആ​രോ​ഗ്യ നി​രീ​ക്ഷ​ക​ർ, ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള വി​ദ​ഗ്ധ​ർ, സ​ന്ന​ദ്ധ സേ​വ​ക​ർ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി വാ​ക്താ​വ് ഉ​സാ​മ സൈ​തു​നി അ​റി​യി​ച്ചു.

സ​ർ​ക്കാ​റി​ന്റെ വി​വി​ധ സ​ന്ന​ദ്ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ മെ​ക്കാ​നി​ക്ക​ൽ ശേ​ഷി​യും ഹ​ജ്ജ് സേ​വ​ന​ത്തി​നാ​യി സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​ക്ക മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലു​ള്ള വി​വി​ധ ഇ​ട​ങ്ങ​ൾ, 13 ഉ​പ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ൾ, മ​ക്ക​യി​ലെ മ​റ്റു​ള്ള 28 കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ക​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും പ​രി​ശീ​ല​ന​ങ്ങ​ളും ന​ൽ​കാ​ൻ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും മു​നി​സി​പ്പാ​ലി​റ്റി വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് മ​ക്ക​യി​ലും മ​ദീ​ന​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ, തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വേ​ശ​ന പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ല​ഭ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118070/the-munisi-of-makkah-to-serve-the-pilgrims-and-conduct-the-hajj-smoothly-the-polity-authorities-have-activated-a)