---
title: "ദു​ബൈ-​ഷാ​ർ​ജ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന പു​തി​യ ലൈ​ൻ തു​റ​ന്നു"
english_title: "New line opens to ease Dubai-Sharjah traffic"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118072/new-line-opens-to-ease-dubai-sharjah-traffic"
published_at: "2023-05-30T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647582443dd50_sharjahroadnew.jpg"
keywords: []
---

# ദു​ബൈ-​ഷാ​ർ​ജ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന പു​തി​യ ലൈ​ൻ തു​റ​ന്നു

> **Lead Summary:** **ഷാ​ർ​ജ: **ദു​ബൈ-​ഷാ​ർ​ജ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന പു​തി​യ ലൈ​ൻ തു​റ​ന്നു. അ​ൽ ഇ​ത്തി​ഹാ​ദ്​ റോ​ഡി​ൽ​നി​ന്നാ​ണ്​ 600 മീ​റ്റ​ർ നീ​ള​മു​ള്ള പു​തി​യ എ​ക്സി​റ്റ്​ തു​റ​ന്ന​ത്. അ​ൽ​ഖാ​നി​ലേ​ക്ക്​ ഈ ​എ​ക്സി​റ്റ്​ വ​ഴി പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ ഒ​രു എ​ക്സി​റ്റ്​ മാ​ത്ര​മാ​യി​രു​ന്നു അ​ൽ​ഖാ​നി​ലേ​ക്കു​ണ്ടാ​യി​രു​ന്ന​ത്.

## Article Content

**ഷാ​ർ​ജ: **ദു​ബൈ-​ഷാ​ർ​ജ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന പു​തി​യ ലൈ​ൻ തു​റ​ന്നു. അ​ൽ ഇ​ത്തി​ഹാ​ദ്​ റോ​ഡി​ൽ​നി​ന്നാ​ണ്​ 600 മീ​റ്റ​ർ നീ​ള​മു​ള്ള പു​തി​യ എ​ക്സി​റ്റ്​ തു​റ​ന്ന​ത്. അ​ൽ​ഖാ​നി​ലേ​ക്ക്​ ഈ ​എ​ക്സി​റ്റ്​ വ​ഴി പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ ഒ​രു എ​ക്സി​റ്റ്​ മാ​ത്ര​മാ​യി​രു​ന്നു അ​ൽ​ഖാ​നി​ലേ​ക്കു​ണ്ടാ​യി​രു​ന്ന​ത്.

പു​തി​യ എ​ക്സി​റ്റ്​ വ​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഷാ​ർ​ജ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ഷാ​ർ​ജ-​ദു​ബൈ യാ​ത്ര രാ​വി​ലെ​യും വൈ​കീ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​ക​പ്പെ​ടാ​റു​ണ്ട്.

ഇ​തി​ന്​ അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സം പ​ക​രാ​ൻ പു​തി​യ ലൈ​നി​ന്​ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വി​ടെ ന​ട​പ്പാ​ത​യും പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118072/new-line-opens-to-ease-dubai-sharjah-traffic)