ദോ​ഹ എ​ക്സ്പോ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ മേ​ള​; ​ഒരുക്കം സ​ജീ​വ​മാ​കു​ന്ന​താ​യി അ​ധി​കൃ​ത​ർ

ദോ​ഹ എ​ക്സ്പോ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ മേ​ള​; ​ഒരുക്കം സ​ജീ​വ​മാ​കു​ന്ന​താ​യി അ​ധി​കൃ​ത​ർ
May 30, 2023 11:05 AM | By Nourin Minara KM

ദോ​ഹ: (gcc.truevisionnews.com)ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ഹാ​മേ​ള ക​ഴി​ഞ്ഞ മ​ണ്ണി​ൽ മ​റ്റൊ​രു ഉ​ത്സ​വ മേ​ള​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ. ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ക​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് 30 ല​ക്ഷം സ​ന്ദ​ർ​ശ​ക​രു​മെ​ത്തു​ന്ന ദോ​ഹ എ​ക്സ്പോ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ മേ​ള​ക്കു​ള്ള ഒ​രു​ക്കം സ​ജീ​വ​മാ​കു​ന്ന​താ​യി അ​ധി​കൃ​ത​ർ അറിയിച്ചു.

അ​ൽ ബി​ദ പാ​ർ​ക്ക് വേ​ദി​യാ​കു​ന്ന ദോ​ഹ എ​ക്സ്​​പോ​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ നി​ർ​മി​തി​ക​ൾ 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി​യും എ​ക്സ്​​പോ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സി​സ് ബി​ൻ തു​ർ​കി അ​ൽ സു​ബൈി അ​റി​യി​ച്ചു. പ​വ​ലി​യ​നും അ​നു​ബ​ന്ധ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളു​മു​ൾ​പ്പെ​ടെ 20 ശ​ത​മാ​നം ജോ​ലി​ക​ൾ വ​രും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ണ​മാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലാ​ണ് ​മി​ഡി​ൽ ഈ​സ്റ്റും അ​റ​ബ് ലോ​ക​വും കാ​ത്തി​രി​ക്കു​ന്ന ദോ​ഹ എ​ക്സ്​​പോ​ക്ക് അ​ൽ​ബി​ദ പാ​ർ​ക്ക് വേ​ദി​യാ​വു​ന്ന​ത്. നി​ല​വി​ൽ 70 രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 30 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ​ദോ​ഹ എ​ക്സ്​​പോ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റു​മാ​യി ക​രാ​റി​ലും ഒ​പ്പു​വെ​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം-​സു​സ്ഥി​ര​ത പ്ര​ത്യേ​ക പ്ര​തി​നി​ധി​യും എ​ക്സ്​​പോ ക​മീ​ഷ​ണ​ർ ജ​ന​റ​ലു​മാ​യ ബ​ദ​ർ ഉ​മ​ർ ഇ​സ്മാ​യി​ൽ അ​ൽ ദ​ഫ​യും ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ ഖാ​ലി​ദ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ശൈ​ഖും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. മേ​ഖ​ല​യു​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സു​സ്ഥി​ര വി​ക​സ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ത​ട​യ​ൽ, കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി തു​ട​ങ്ങി​യ ബ​ഹു​മു​ഖ മേ​ഖ​ല​ക​ളി​ലേ​ക്ക് ദോ​ഹ എ​ക്സ്​​പോ​യെ ഗു​ണ​ക​ര​മാ​ക്കി​മാ​റ്റു​ന്ന​തി​ൽ ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ പ​ങ്കാ​ളി​ത്തം നി​ർ​ണാ​യ​ക​മാ​കും.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​യും മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ​യും ചെ​റു​ക്കു​ന്ന​തി​നും സ​സ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ഏ​റ്റ​വും പു​തി​യ സം​രം​ഭ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​വി​ലി​യ​നു​ക​ൾ ജി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ എ​ക്സ്​​പോ​യി​ൽ സ​ജ്ജ​മാ​കും. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സു​സ്ഥി​ര ആ​വാ​സ​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മേ​ഖ​ല​യി​ലെ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് പ​വി​ലി​യ​ൻ ഇ​ടം ന​ൽ​കും.

ഏ​റ്റ​വും വ​ലി​യ ഹോ​ർ​ട്ടി​ക​ർ​ച​റ​ൽ പ്ര​ദ​ർ​ശ​നം എ​ന്ന​തി​നൊ​പ്പം ഖ​ത്ത​റി​ന്റെ​യും അ​റ​ബ് മേ​ഖ​ല​യു​ടെ​യും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്ന​താ​യി​രി​ക്കും ദോ​ഹ എ​ക്സ്​​പോ. ഗ​ൾ​ഫ്, അ​റ​ബ് മേ​ഖ​ല​യി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2022 ലോ​ക​ക​പ്പ് വേ​ള​യി​ൽ ഖ​ത്ത​റി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ 45 ശ​ത​മാ​ന​വും അ​റ​ബ്, ഗ​ൾ​ഫ് സെ​ക്ട​റി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ഇ​തി​നൊ​പ്പം, മേ​ഖ​ല​യി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ൽ പ​രി​സ്ഥി​തി ബോ​ധ​ത്തി​നും എ​ക്സ്​​പോ വ​ഴി​യൊ​രു​ക്കും.

Doha Expo Horticultural Fair; Officials say preparations are coming alive

Next TV

Related Stories
#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

Jul 17, 2024 08:25 PM

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള...

Read More >>
#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

Jul 3, 2024 04:49 PM

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

Jun 22, 2024 04:20 PM

#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ട് 40 ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി എ​ൻ.​സി.​എ സൈ​ബ​ർ സു​ര​ക്ഷാ...

Read More >>
#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

Jun 21, 2024 04:42 PM

#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
Top Stories










News Roundup