---
title: "വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാവ് പിടിയിൽ "
english_title: "Youth arrested with 7 kg ganja for trying to cross airport gate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118292/youth-arrested-with-7-kg-ganja-for-trying-to-cross-airport-gate"
published_at: "2023-05-31T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476bed0ceed0_dubai.jpg"
keywords: []
---

# വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാവ് പിടിയിൽ 

> **Lead Summary:** **ദു​ബൈ :[ **ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വി​ൽ​നി​ന്നാ​ണ്​​ 7.06 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.

## Article Content

**ദു​ബൈ :[ **ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വി​ൽ​നി​ന്നാ​ണ്​​ 7.06 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ പ്ര​ഭാ​ത​ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന പാ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ ഖാ​ലി​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

പ്ര​തി​യെ ദു​ബൈ ക​സ്റ്റം​സ്​ ആ​ൻ​ഡ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്​ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന്‍റെ വി​ല അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ചി​ല​ർ ശ​രീ​ര​ത്തി​ലും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളി​ൽ ഒ​ളി​പ്പി​ച്ചു​മാ​ണ്​ വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്നു​ക​ൾ​ ക​ട​ത്തു​ന്ന​ത്.

ല​ഗേ​ജു​ക​ളു​ടെ അ​ടി​യി​ലാ​യും വ​സ്ത്ര​ങ്ങ​ളി​ൽ തേ​ച്ചു​​പി​ടി​പ്പി​ച്ചും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലും മ​റ​ച്ചു​വെ​ച്ചും മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ ഖാ​ലി​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ന​ൽ​കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​വും മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി ദു​ബൈ ക​സ്റ്റം​സി​ലെ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം ക​മാ​ലി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118292/youth-arrested-with-7-kg-ganja-for-trying-to-cross-airport-gate)