---
title: "മ​രു​ന്നു വാ​ങ്ങാ​ൻ ഇ​നി ആ​ശു​പ​ത്രി​യി​ൽ പോകേണ്ട..ഡ്രോ​ണു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത്​ എ​ത്തി​ച്ചു​ത​രും "
english_title: "No need to go to the hospital to buy medicine anymore... drones have delivered it to your doorstep will give"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118308/no-need-to-go-to-the-hospital-to-buy-medicine-anymore-drones-have-delivered-it-to-your-doorstep-will-give"
published_at: "2023-05-31T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d082b1e8d_drone.jpg"
keywords: []
---

# മ​രു​ന്നു വാ​ങ്ങാ​ൻ ഇ​നി ആ​ശു​പ​ത്രി​യി​ൽ പോകേണ്ട..ഡ്രോ​ണു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത്​ എ​ത്തി​ച്ചു​ത​രും 

> **Lead Summary:** **ദു​ബൈ: **മ​രു​ന്നു വാ​ങ്ങാ​ൻ ഇ​നി ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ട്​ പോകേണ്ട. ​ഓ​ർ​ഡ​ർ ചെ​യ്താ​ൽ ഡ്രോ​ണു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത്​ എ​ത്തി​ച്ചു​ത​രും. ദു​ബൈ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യാ​യ ഫ​ക്കീ​ഹ്​​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്പി​റ്റ​ലാ​ണ്​ രോ​ഗി​ക​ൾ​ക്കാ​യി പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**ദു​ബൈ: **മ​രു​ന്നു വാ​ങ്ങാ​ൻ ഇ​നി ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ട്​ പോകേണ്ട. ​ഓ​ർ​ഡ​ർ ചെ​യ്താ​ൽ ഡ്രോ​ണു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത്​ എ​ത്തി​ച്ചു​ത​രും. ദു​ബൈ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യാ​യ ഫ​ക്കീ​ഹ്​​ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്പി​റ്റ​ലാ​ണ്​ രോ​ഗി​ക​ൾ​ക്കാ​യി പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ 10 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ വ​രു​ന്ന ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ (ഡി.​എ​സ്.​ഒ) സ​ഡ​ർ വി​ല്ല​യി​ലാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഡ്രോ​ൺ മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​ത്. ദു​ബൈ സം​യോ​ജി​ത സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​വും നോ​ള​ജ്​ ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ സ്​​പെ​ഷ​ൽ സോ​ണു​മാ​യ ഡി.​എ​സ്.​ഒ​യി​ൽ ഒ​രു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്.

ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ൻ (ഡി.​എ​ഫ്.​എ​ഫ്), ദു​ബൈ വ്യോ​മ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും പ​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ൽ ഡ്രോ​ൺ വ​ഴി​ മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന ആ​ദ്യ ആ​ശു​പ​ത്രി​യാ​യി മാ​റാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ഫ​ക്കീ​ഹ്​​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി സി.​ഇ.​ഒ ഡോ. ​ഫാ​തി​ഹ്​​ മു​ഹ​മ്മ​ദ്​ ഗു​ൽ പ​റ​ഞ്ഞു.

പ്ര​തി​ക​ര​ണ സ​മ​യം കു​റ​ക്കു​ന്ന​തി​നും അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നും​ ഡ്രോ​ൺ സ​ർ​വി​സു​ക​ൾ സ​ഹാ​യി​ക്കു​​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​താ​ഗ​ത സം​വി​ധാ​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​ലൂ​ടെ കാ​ർ​ബ​ൺ​ര​ഹി​ത സേ​വ​ന​വ്യ​വ​സ്ഥ​യി​ലേ​ക്ക്​ മാ​റാ​നും സാ​ധി​ക്കും. അ​തോ​ടൊ​പ്പം റോ​ഡ്​ ഗ​താ​ഗ​ത കു​രു​ക്ക്​ ഉ​ൾ​പ്പെ​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ ഡ്രോ​ൺ സ​ർ​വി​സി​ലൂ​ടെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118308/no-need-to-go-to-the-hospital-to-buy-medicine-anymore-drones-have-delivered-it-to-your-doorstep-will-give)