---
title: "ഇന്ത്യൻ സൈ​നി​ക പ്ര​തി​നി​ധി​സം​ഘം ഒ​മാ​നി​ൽ; ആ​ർ.​എ​ൻ.​ഒ ക​മാ​ൻ​ഡ​റുമായി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി "
english_title: "Indian military delegation in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118394/indian-military-delegation-in-oman"
published_at: "2023-05-31T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647708dde5c63_indianarmyandomanarmy.jpg"
keywords: []
---

# ഇന്ത്യൻ സൈ​നി​ക പ്ര​തി​നി​ധി​സം​ഘം ഒ​മാ​നി​ൽ; ആ​ർ.​എ​ൻ.​ഒ ക​മാ​ൻ​ഡ​റുമായി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി 

> **Lead Summary:** **മ​സ്ക​ത്ത്​:** ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സൈ​നി​ക പ്ര​തി​നി​ധി​സം​ഘം റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ (ആ​ർ.​എ​ൻ.​ഒ) ആ​ക്ടി​ങ്​ ക​മാ​ൻ​ഡ​ർ ക​മോ​ഡോ​ർ താ​രി​ക് ഇ​സ്സ അ​ൽ റ​യ്‌​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വി​ഭാ​ഗ​വും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റു​ക​യും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യും ന​ട​ത്തി.

## Article Content

**മ​സ്ക​ത്ത്​:** ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സൈ​നി​ക പ്ര​തി​നി​ധി​സം​ഘം റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ (ആ​ർ.​എ​ൻ.​ഒ) ആ​ക്ടി​ങ്​ ക​മാ​ൻ​ഡ​ർ ക​മോ​ഡോ​ർ താ​രി​ക് ഇ​സ്സ അ​ൽ റ​യ്‌​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വി​ഭാ​ഗ​വും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റു​ക​യും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യും ന​ട​ത്തി.

ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ആ​ർ.​എ​ൻ.​ഒ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ്ലാ​ൻ ഡ​യ​റ​ക്ട​ർ ക​മ്മ​ഡോ​ർ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി, മു​തി​ർ​ന്ന ആ​ർ.​എ​ൻ.​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118394/indian-military-delegation-in-oman)