---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118497/expatriate-malayali-died-due-to-heart-attack"
published_at: "2023-05-31T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64776fbdc3a7a_deathsharjah.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** **ഷാർജ:** തൃശൂർ കുട്ടനെല്ലൂർ സ്വദേശി ആബിദ്​ ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. അമേരിക്കയിൽ ജോലിക്കൊപ്പം പഠനവും നിർവഹിച്ചിരുന്ന ആബിദ്​ ഒരുമാസം മുൻപാണ്​ യു.എ.ഇയിൽ എത്തിയത്​.

## Article Content

**ഷാർജ:** തൃശൂർ കുട്ടനെല്ലൂർ സ്വദേശി ആബിദ്​ ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. അമേരിക്കയിൽ ജോലിക്കൊപ്പം പഠനവും നിർവഹിച്ചിരുന്ന ആബിദ്​ ഒരുമാസം മുൻപാണ്​ യു.എ.ഇയിൽ എത്തിയത്​.

പിതാവ്​: പടിയത്ത് മൊയ്‌ദീൻ. മാതാവ്​: കാട്ടകത്തു സബിത. സഹോദരി ഫാത്തിമ. അവിവാഹിതനാണ്​. ഖബറടക്കം യു.എ.ഇയിൽ നടത്തുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118497/expatriate-malayali-died-due-to-heart-attack)