---
title: "പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി"
english_title: "Expatriate Malayali passed away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118511/expatriate-malayali-passed-away-in-kuwait"
published_at: "2023-05-31T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64777abd67787_kuwait.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

> **Lead Summary:** **കുവൈത്ത് സിറ്റി: [** പാലാ ഇടമറുക് സ്വദേശി ആൻറണി(സിബി- 48) കോങ്ങാമലയിൽ കുവൈത്തിൽ നിര്യാതനായി. കുവൈത്ത് സാൽമിയ അൽസിഫ് ഹോസ്പിറ്റൽ ജീവനക്കാരനാണ്. കുടുംബവുമൊത്ത് അബ്ബാസിയയിലായിരുന്നു താമസം.

## Article Content

**കുവൈത്ത് സിറ്റി: [** പാലാ ഇടമറുക് സ്വദേശി ആൻറണി(സിബി- 48) കോങ്ങാമലയിൽ കുവൈത്തിൽ നിര്യാതനായി. കുവൈത്ത് സാൽമിയ അൽസിഫ് ഹോസ്പിറ്റൽ ജീവനക്കാരനാണ്. കുടുംബവുമൊത്ത് അബ്ബാസിയയിലായിരുന്നു താമസം.

ഭാര്യ: സൗമ്യ സെബാസ്റ്റ്യൻ. മക്കൾ: സിയോണ മരിയ ആൻറണി, അലോണ മരിയ ആൻറണി (ഇരുവരും അബ്ബാസിയ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ബാബു, മോളി പുത്തൂർ(വടക്കാഞ്ചേരി),ആനി പവ്വംചിറ (കയ്യൂർ),ഷാജി,സാലി പരുമൂട്ടിൽ(ചമ്പക്കര),മാത്യൂ (ബിജു അൽ സലാം ഹോസ്പിറ്റൽ കുവൈത്ത്).

ആൻറണിയുടെ വേർപാടിൽ കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ സെൻറ് ആൻറണീസ് ചർച്ച് , ഇടമറുകിൽ വച്ച് പിന്നീട് നടത്തപ്പെടുന്നതാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118511/expatriate-malayali-passed-away-in-kuwait)