നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ നിയമിതനായി

നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ നിയമിതനായി
Nov 20, 2021 08:32 PM | By Shalu Priya

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ നിയമിതനായി. 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്‍പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോക കേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

പതിനാലാം കേരള നിയമസഭ സ്‍പീക്കര്‍ എന്ന നിലയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. പി.ശ്രീരാമകൃഷ്ണന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ നൂനതനവും ക്രിയാത്മകവുമായ പല നടപടികളും ദേശീയ അംഗീകാരം നേടുകയുണ്ടായി.

ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമനിര്‍മാണ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടല്‍ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി.

ലോകകേരള സഭ, ഇ-വിധാന്‍ സഭ, സമ്പൂര്‍ണ കടലാസുരഹിത വിധാന്‍ സഭ, സെന്റര്‍ ഫോര്‍ പാര്‍ലമെന്റ് സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ പരിഷ്‌കരണം, പുതിയ കോഴ്സുകള്‍, സ്‌കൂള്‍ ഓഫ് പോളീസിസ്, ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പുതിയ പദ്ധതി, ആയിരം ഭരണഘടനാ ക്ലാസ്സുകള്‍, സാക്ഷരതാ മിഷനുമായി ചേര്‍ന്നുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‍പീക്കര്‍ക്കുള്ള അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി.

മുന്‍ ലോക്സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായിട്ടുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഇതിനു പുറമെ ഈ മേഖലയില്‍ മറ്റ് മൂന്ന് ദേശീയ അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി. നിയമങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പരിശോധിക്കാനുമുള്ള വേദിയായി സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ രാഷ്ട്രപതി സംബന്ധിച്ചിരുന്നു.

രാജ്യത്തെ തെരഞ്ഞടുത്ത കാമ്പസുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പ്രതിനിധികളായെത്തി. അതിന്റെ ഭാഗമായി നിശാഗന്ധിയില്‍ നടന്ന സിംഫണി ഫോണ്‍ ഹാര്‍മണി എന്ന പരിപാടി ഏറെ ശ്രദ്ധേയമായി. പതിമൂന്നാം കേരള നിയമസഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് അദ്ദേഹം ആദ്യമായി സാമാജികനായത്.

കേരളാ സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു.

മൂവായിരത്തിലധികം യുവജനക്ലബ്ബുകള്‍, യൂത്ത് ബ്രിഗേഡ് തുടങ്ങിയവ സംഘടിപ്പിച്ചു. രാജ്യത്താദ്യമായി കേരള യൂത്ത് ഫോറം തിരുവനന്തപുരത്തും മലപ്പുറത്തുമായി സംഘടിപ്പിക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ (ഡബ്ല്യൂ.എഫ്.ഡി.വൈ) ഏഷ്യാ പെസഫിക് കോ-ഓഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഡി.വൈ.എഫ്.ഐ മുഖപത്രമായ യുവധാരയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.

P. Norka Roots has been appointed Resident Vice Chairman. Sri Ramakrishnan was appointed

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories