---
title: "ഹജ്ജ്​; തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ദുബൈ വിമാനത്താവളം"
english_title: "Dubai Airport has started preparations to provide more facilities for Hajj pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118591/dubai-airport-has-started-preparations-to-provide-more-facilities-for-hajj-pilgrims"
published_at: "2023-06-01T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64782fc44d1a7_dubaiairport.jpg"
keywords: []
---

# ഹജ്ജ്​; തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ദുബൈ വിമാനത്താവളം

> **Lead Summary:** **ദുബൈ:** ഈ വർഷത്തെ ഹജ്ജ്​ തീർഥാടനത്തിന്​ അവസരം ലഭിച്ചവരുടെ വിമാന യാത്ര സുഗമവും വേഗത്തിലുമാക്കാനുള്ള​ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ്​​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചിരിക്കുന്നത്​​.

## Article Content

**ദുബൈ:** ഈ വർഷത്തെ ഹജ്ജ്​ തീർഥാടനത്തിന്​ അവസരം ലഭിച്ചവരുടെ വിമാന യാത്ര സുഗമവും വേഗത്തിലുമാക്കാനുള്ള​ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ്​​ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചിരിക്കുന്നത്​​.

തീർഥടാകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും മികച്ച സേവനങ്ങൾ നിലനിർത്തുന്നതിന്​​ ദുബൈ വിമാനത്താവളത്തിലെ ഓഹരി ഉടമകളുടെയും സേവന പങ്കാളികളുടെയും സഹകരണം പ്രധാനമാ​ണെന്ന്​ ഹജ്ജ്​ കമ്മിറ്റി തലവൻ മുഹമ്മദ്​ അൽ മർസൂഖി പ്രസ്താവനയിൽ പറഞ്ഞു.

ഹജ്ജ്​ തീർഥടന സമയമാണ്​ ദുബൈ വിമാനത്താവളത്തെ സംബന്ധിച്ച്​ ഏറ്റവും തിരക്കേറിയ സീസൺ. ഹജ്ജ്​ തീർഥാടകർക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഹജ്ജ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു.

ദുബൈയിൽ നിന്ന്​ യാത്ര പുറപ്പെടുന്നവർക്കും തിരികെയെത്തുന്നവർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന്​ അൽ മസൂഖി പറഞ്ഞു. ഇതിനായി പ്രത്യേക കമ്മിറ്റിയും ​രൂപവത്​കരിച്ചിട്ടുണ്ട്​. ദുബൈ ​പൊലീസ്​, ജനറൽ ഡയക്ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അ​ഫേഴ്​സ്​, ദുബൈ കസ്റ്റംസ്​, ദുബൈ ആരോഗ്യ വകുപ്പ്​, ഫ്ലൈ ദുബൈ, വിവിധ എമിറേറ്റിലെ ഉദ്യോഗസ്ഥർ, സൗദി എയർ​ലൈൻസ്​, ഫ്ലൈനാസ്​, മറ്റ്​ വിമാന സർവിസ്​ കമ്പനികൾ തുടങ്ങിയവരാണ്​ ഇതിലെ അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118591/dubai-airport-has-started-preparations-to-provide-more-facilities-for-hajj-pilgrims)