ജോ​സ്​​ലി​ൻ ഹെ​ന്‍ഡേ​ഴ്‌​സ​ന്‍: വി​ട​പ​റ​ഞ്ഞ​ത്​ അ​ബൂ​ദ​ബി​യി​ലെ പ്രായമേറിയ പ്രവാസി

ജോ​സ്​​ലി​ൻ ഹെ​ന്‍ഡേ​ഴ്‌​സ​ന്‍: വി​ട​പ​റ​ഞ്ഞ​ത്​ അ​ബൂ​ദ​ബി​യി​ലെ പ്രായമേറിയ പ്രവാസി
Nov 20, 2021 10:04 PM | By Shalu Priya

അ​ബൂ​ദ​ബി : ഒ​രു​നൂ​റ്റാ​ണ്ടു​കാ​ലം ജീ​വി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ജോ​സ്​​ലി​ന്‍ ഹെ​ന്‍ഡേ​ഴ്‌​സ​ന്‍ എ​ന്ന ബ്രി​ട്ടീ​ഷ് വ​നി​ത​യു​മാ​യി അ​ബൂ​ദ​ബി​ക്കു​ള്ള​ത് അ​ഭേ​ദ്യ​മാ​യ ബ​ന്ധം. ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി എ​ഡ്വേ​ഡ് ഹെ​ന്‍ഡേ​ഴ്‌​സന്‍റെ പ​ത്‌​നി​യാ​യാ​ണ് ജോ​സ്‌​ലി​ന്‍ അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന​ത്.

എ​ണ്ണ​ക്ക​മ്പ​നി​യി​ലും സൈ​ന്യ​ത്തി​ലും പ്ര​വ​ര്‍ത്തി​ച്ച ശേ​ഷം 1956ലാ​ണ് എ​ഡ്വേ​ഡ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​ത്. ജോ​ർ​ഡ​ൻ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് എ​ഡ്വേ​ഡിന്‍റെ​യും ജോ​സ്‌​ലിന്‍റെ​യും ഇ​ട​ത്താ​വ​ളം. വി​വാ​ഹ​ശേ​ഷം എ​ഡ്വേ​ഡ് അ​ബൂ​ദ​ബി​യി​ല്‍ ജോ​ലി​ക്കെ​ത്തി.

ജോ​സ്‌​ലി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു​വ​ര്‍ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​വി​ടെ തു​ട​ര്‍ന്ന​ത്. എ​ന്നാ​ല്‍, യു.​എ.​ഇ​യു​ടെ സ്ഥാ​പ​ക​നാ​യ ശൈ​ഖ് സാ​യി​ദ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യും രാ​ജ്യ​ത്തി​െൻറ സാം​സ്‌​കാ​രി​ക, പൈ​തൃ​ക​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം അ​തി​വേ​ഗം അ​ടു​പ്പ​ത്തി​ലാ​യി. വി​ൻ​സ്​​റ്റ​ൻ​റ്​ ച​ര്‍ച്ചി​ലി​െൻറ മ​ക​ളും അ​ഭി​നേ​ത്രി​യു​മാ​യ സാ​റ ച​ര്‍ച്ചി​ലി​െൻറ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യും ബ്രി​ട്ടീ​ഷ് സി​നി​മ സം​വി​ധാ​യ​ക​രാ​യ മൈ​ക്ക​ല്‍ പ​വ​ലി​െൻറ​യും എ​മ​റി​ക് പ്ര​സ് ബ​ര്‍ഗ​റി​െൻറ​യും സ​ഹാ​യി​ക​ളാ​യും ജോ​സ്​​ലി​ന്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

അ​ബൂ​ദ​ബി​യി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു​ശേ​ഷം ബ്രി​ട്ട​നി​ലേ​ക്കു മ​ട​ങ്ങി​യ ഹെ​ന്‍ഡേ​ഴ്‌​സ​ന്‍ 1976ല്‍ ​വീ​ണ്ടും അ​ബൂ​ദ​ബി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി. ശൈ​ഖ് സാ​യി​ദി​െൻറ ക്ഷ​ണ​പ്ര​കാ​രം കൊ​ട്ടാ​ര​മാ​യ ഖ​സ​ര്‍ അ​ല്‍ ഹു​സ്​​നി​ല്‍ നാ​ഷ​ന​ല്‍ സെൻറ​ര്‍ ഫോ​ര്‍ ഡോ​ക്യു​മെ​േ​ൻ​റ​ഷ​ന്‍ ആ​ൻ​റ്​ റി​സ​ര്‍ച് സ്ഥാ​പി​ക്കാ​നാ​യി ഹെ​ന്‍ഡേ​ഴ്‌​സ​ന്‍ ചു​മ​ത​ല​യേ​റ്റു. പി​ന്നീ​ടു​ള്ള കാ​ലം അ​ബൂ​ദ​ബി​യി​ലാ​യി​രു​ന്നു അ​വ​രി​രു​വ​രും ജീ​വി​ച്ച​ത്. ന​ഗ​രം അ​തി​വേ​ഗം വ​ള​ര്‍ന്നു. കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ തൊ​ഴി​ലു​ക​ള്‍ക്കാ​യി അ​ബൂ​ദ​ബി​യി​ലേ​ക്ക്​ ക​ട​ന്നു​വ​ന്നു.

അ​വി​ടെ ഏ​റ്റ​വും പ്രാ​യ​മു​ള്ള പ്ര​വാ​സി​യാ​യി ജോ​സ്‌​ലി​ന്‍ സ്വ​സ്ഥ​ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 1995ല്‍ ​ഹെ​ന്‍ഡേ​ഴ്‌​സ​ന്‍ അ​ന്ത​രി​ച്ചു. 2014 വ​രെ ജോ​സ്‌​ലി​ന്‍ സ്വ​കാ​ര്യ ലൈ​ബ്ര​റി ന​ട​ത്തി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ല്‍ ത​െൻറ വി​ല്ല​യി​ല്‍വെ​ച്ച് ജോ​സ്​​ലി​ന്‍ നൂ​റാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ മ​ന്ത്രി ശൈ​ഖ് ന​ഹ്‌​യാ​ന്‍ ബി​ന്‍ മു​ബാ​റ​ക്ക് അ​വ​രെ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.

Jocelyn Henderson: Farewell to the Elderly Expatriate in Abu Dhabi

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories